പരിശീലന ക്യാമ്പില്‍ ലൈംഗിക ചൂഷണം, ബിജെപി എംപിക്ക് എതിരെ ഗുരുതര ആരോപണവുമായി ഗുസ്തി താരങ്ങള്‍

റസ്‌ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങിന് എതിരെ ലൈംഗിക ആരോപണവുമായി ഗുസ്തി താരങ്ങള്‍

ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തില്‍ നിന്ന്/എഎന്‍ഐ
Edited by :migrator
Last Updated :20 ജനുവരി 2024, 9:16 am IST

ന്യൂഡല്‍ഹി: റസ്‌ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങിന് എതിരെ ലൈംഗിക ആരോപണവുമായി ഗുസ്തി താരങ്ങള്‍. പരിശീലന ക്യാമ്പില്‍ പെണ്‍കുട്ടികള്‍ ലൈംഗിക ചൂഷണത്തിന് ഇരകളായി. ബ്രിജ് ഭൂഷണും പരിശീലകരും ലൈംഗികമായി ചൂഷണം ചെയ്തു. താരങ്ങളുടെ സ്വകാര്യ ജീവിത്തതില്‍ പോലും ഫെഡറേഷന്‍ ഇടപെടുകയാണെന്നും ഡല്‍ഹിയില്‍ നടത്തിയ പ്രതിഷേധത്തില്‍ ഗുസ്തി താരങ്ങള്‍ ആരോപിച്ചു. 

ടോക്കിയോ ഒളിംപിക്‌സ് പരാജയത്തിന് ശേഷം ബ്രിജ് ഭൂഷണ്‍ തന്നെ അപമാനിക്കുന്ന തരത്തില്‍ പെരുമാറിയെന്ന് കോമണ്‍വെല്‍ത്ത്, ഏഷ്യന്‍ ഗെയിംസ് ചാമ്പ്യനായ താരം വിനേഷ് ഫോഗത്ത് പറഞ്ഞു. 'ജീവിതം അവസാനിപ്പിക്കുന്നതിനെ കുറിച്ചു വരെ ചിന്തിച്ചു. ഏതെങ്കിലും ഗുസ്തി താരത്തിന് എന്തെങ്കിലും സംഭവിച്ചാല്‍ അതിന് ഉത്തരവാദി ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് ആയിരിക്കും.'- ഫോഗത്ത് പറഞ്ഞു. 

 ഫെഡറേഷന്റെ തലപ്പത്ത് ഇരിക്കുന്നവര്‍ കായിക മേഖലയുമായി ഒരു തരത്തിലുള്ള ബന്ധവും ഇല്ലാത്തവരാണെന്നും നേതൃമാറ്റം ആവശ്യമാണെന്നും വിഷയത്തില്‍ പ്രധാനമന്ത്രി ഇടപെടണമെന്നും ഗുസ്തി താരം ബജ്രംഗ് പുനിയ ആവശ്യപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now