'ഇപ്പോള്‍ യൂട്യൂബില്‍നിന്ന് മാസം നാലു ലക്ഷം കിട്ടുന്നുണ്ട്'; കോവിഡ് കാല അനുഭവം പറഞ്ഞ് ഗഡ്കരി
'ഇപ്പോള്‍ യൂട്യൂബില്‍നിന്ന് മാസം നാലു ലക്ഷം കിട്ടുന്നുണ്ട്'; കോവിഡ് കാല അനുഭവം പറഞ്ഞ് ഗഡ്കരി

മുംബൈ: ''രണ്ടു കാര്യങ്ങള്‍ക്കാണ് കോവിഡ് കാലത്ത് ഞാന്‍ തുടക്കമിട്ടത്. ഒന്ന് പാചകം. രണ്ടാമത്തേത് ഓണ്‍ലൈന്‍ ലക്ചറുകള്‍. അതെല്ലാം യൂട്യൂബില്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്. ഒരുപാട് കാഴ്ചക്കാരുണ്ട്, അവയ്ക്ക്. അതുകൊണ്ടുതന്നെ യൂട്യൂബ് പ്രതിമാസം നാലു ലക്ഷം രൂപവച്ചു തരുന്നുമുണ്ട്'' - കോവിഡ് കാലത്തെ അനുഭവങ്ങള്‍ പങ്കുവച്ചുകൊണ്ട് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. ഹരിയാനയിലെ ഒരു ചടങ്ങില്‍ പങ്കെടുത്തുകൊണ്ടാണ്, ഗഡ്കരി മനസ്സു തുറന്നത്.
ഡല്‍ഹി-മുംബൈ എക്സ്പ്രസ് വേയുടെ പുരോഗതി വിലയിരുത്തുന്നതിനായാണ് ഗഡ്ഗരി ഹരിയാനയില്‍ എത്തിയത്. ഇവിടെ വച്ച് മഹാമാരിക്കാലത്തിന്റെ അനുഭവങ്ങള്‍ പങ്കുവയ്ക്കുകയായിരുന്നു, കേന്ദ്രമന്ത്രി.
In COVID time, I did two things -- I started cooking at home & giving lectures through video conference. I delivered many lectures online, which were uploaded on YouTube. Owing to huge viewership, YouTube now pays me Rs 4 lakhs per month: Union Minister Nitin Gadkari (16.09) pic.twitter.com/IXWhDK6wG9
â ANI (@ANI) September 16, 2021
റോഡ് നിര്‍മിക്കുന്നതിനായി സ്ഥലം വിട്ടുകൊടുക്കുന്നതുമായി ബന്ധപ്പെട്ട് സ്വന്തം അനുഭവവും ഗഡ്ഗരി വിവരിച്ചു. വിവാഹം കഴിഞ്ഞ് അധികം ആവുന്നതിനു മുമ്പു തന്നെ ഭാര്യാപിതാവിന്റെ വീട് റോഡിനായി വിട്ടുകൊടുക്കാന്‍ താന്‍ തീരുമാനമെടുത്തെന്ന് ഗഡ്കരി പറഞ്ഞു. ഭാര്യയോടു പോലും ആലോചിക്കാതെയായിരുന്നു ഇതെന്നും മന്ത്രി വിശദീകരിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

