
News Now
രാജ്യം വിടാനുള്ള ഉത്തരവ്; ഇമ്രാന് ഖാന് ഹൈക്കോടതിയെ സമീപിക്കും

ഇടുക്കിയില് ഇന്ന് സിപിഎം ഹര്ത്താല്; പിന്തുണച്ച് വ്യാപാരികളും; പരീക്ഷകള് മാറ്റി

അറബിക്കടലില് ചക്രവാതച്ചുഴി; സംസ്ഥാനത്ത് ഇന്ന് അതിശക്തമഴ മുന്നറിയിപ്പ്; എല്ലാ ജില്ലകളിലും യെല്ലോ അലര്ട്ട്

Today's Rashi Phalam October 16| ആരാധനാലയ സന്ദർശനത്തിന് അവസരമുണ്ടാകും, പണം കടം കൊടുക്കുന്നത് ഒഴിവാക്കുക

ന്യൂഡല്ഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില് അന്താരാഷ്ട്ര വിമാന സര്വീസുകള്ക്ക് ഏര്പ്പെടുത്തിയിരുന്ന വിലക്ക് ഇന്ത്യ നീട്ടി. ഏപ്രില് 14 വരെയാണ് വിലക്ക് നീട്ടിയത്. മാർച്ച് 28 വരെയായിരുന്നു നേരത്തെ സർവീസ് നിർത്തി വച്ചിരുന്നത്.
ആഭ്യന്തര വിമാന സര്വീസുകള്ക്ക് നിലവില് മാര്ച്ച് 31 വരെയാണ് വിലക്കേര്പ്പെടുത്തിയിട്ടുള്ളത്. അത് നീട്ടുമോയെന്ന് വ്യക്തമല്ല. അതേസമയം ചരക്ക് വിമാനങ്ങള്ക്കും സിവില് വ്യോമയാന ഡയറക്ടര് ജനറല് അനുമതി നല്കുന്ന പ്രത്യേക വിമാനങ്ങള്ക്കും വിലക്ക് ബാധകമാവില്ല.
വൈറസ് വ്യാപനം തടയാന് ഏപ്രില് 14 വരെയാണ് ഇന്ത്യയില് ലോക്ക്ഡൗണ് പ്രഖ്യാപിച്ചിട്ടുള്ളത്. രാജ്യ വ്യാപക ലോക്ക്ഡൗണിന്റെ ഭാഗമായി തീവണ്ടി സര്വീസുകള്, മെട്രോ സര്വീസുകള്, അന്തര് സംസ്ഥാന ബസ് സര്വീസുകള് എന്നിവയെല്ലാം നിര്ത്തിവച്ചിരിക്കുകയാണ്.
ഇന്ത്യയ്ക്ക് പുറമെ ലോകത്തെ വിവിധ രാജ്യങ്ങളും വിദേശ വിമാനങ്ങള്ക്ക് കര്ശന വിലക്കേര്പ്പെടുത്തിയിട്ടുണ്ട്. വ്യോമയാന മേഖലയില് കടുത്ത പ്രതിസന്ധിയാണ് കൊറോണ വൈറസ് ബാധ സൃഷ്ടിച്ചിട്ടുള്ളത്. കടക്കെണിയിലായ എയര് ഇന്ത്യയുടെ പ്രതിസന്ധി കൂടുതല് രൂക്ഷമാകുമെന്ന റിപ്പോര്ട്ടുകള് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


