അരുണാചലില്‍ ഏറ്റുമുട്ടല്‍; ആറ് നാഗാ സായുധ കലാപകാരികളെ വധിച്ചു

Last Updated :20 January 2024, 8:27 am IST

News Now

ഇറ്റാവ നഗര്‍: അരുണാചല്‍ പ്രദേശില്‍ ആറ് നാഗാ സായുധ കലാപകാരികളെ സംയുക്ത സേന വധിച്ചു.  അസം റൈഫിള്‍സും നാഗാലാന്‍ഡ് പൊലീസും ചേര്‍ന്ന സംയുക്ത സേനയാണ് കലാപകാരികളുമായി ഏറ്റുമുട്ടിയത്. സംഭവത്തില്‍ ഒരു അസം റൈഫിള്‍സ് ജവാന് പരിക്കേറ്റു. 

Story image

ഇന്ന് പുലര്‍ച്ചെ 4.30ഓടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. അസം- അരുണാചല്‍ പ്രദേശ് അതിര്‍ത്തിക്ക് സമീപമുള്ള എന്‍ഗിനു ഗ്രാമത്തിലായിരുന്നു സേനയും കലാപകാരികളും തമ്മില്‍ ഏറ്റുമുട്ടിയത്. നാഷണല്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഫോര്‍ നാഗാ എന്ന സംഘടനയിലെ അംഗങ്ങളാണ് മരിച്ച ആറ് പേരും. 

സായുധ കലാപകാരികളെക്കറിച്ച് രഹസ്യ വിവരം കിട്ടിയതിനെ തുടര്‍ന്ന് പരിശോധനയ്‌ക്കെത്തിയ അസം റൈഫിള്‍സ് സേനയ്ക്ക് നേരെ കലാപകാരികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്നായിരുന്നു ഏറ്റുുട്ടല്‍. ഈ ഏറ്റുമുട്ടലിലാണ് ആറ് നാഗാ സായുധ കലാപകാരികളെ സംയുക്ത സേന വധിച്ചത്. 

Story image

കലാപകാരികളുടെ പക്കലുണ്ടായിരുന്ന ഏകെ 47 അടക്കം വന്‍ ആയുധ ശേഖരവും സേന പിടിച്ചെടുത്തു. പരിക്കേറ്റ ജവാന്റെ നില തൃപ്തികരണമാണെന്ന് സേനാവൃത്തങ്ങള്‍ വ്യക്തമാക്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അരുണാചലില്‍ ഏറ്റുമുട്ടല്‍; ആറ് നാഗാ സായുധ കലാപകാരികളെ വധിച്ചു