ആധാര്‍ കാര്‍ഡിലെ വിവരങ്ങളായ പേര്, ലിംഗം, മേല്‍വിലാസം, ജനനതിയ്യതി എന്നിവ ക്രിമിനല്‍ കേസിന്റെ അന്വേഷണത്തില്‍ കുറ്റമറ്റ തെളിവായി സ്വീകരിക്കാനാവില്ലെന്ന് കോടതി 

Last Updated :20 January 2024, 7:55 am IST

News Now

ലക്‌നൗ: ആധാര്‍ കാര്‍ഡിലെ വിവരങ്ങളായ പേര്, ലിംഗം, മേല്‍വിലാസം, ജനനതിയ്യതി എന്നിവ ക്രിമിനല്‍ കേസിന്റെ അന്വേഷണത്തില്‍ കുറ്റമറ്റ തെളിവായി സ്വീകരിക്കാനാവില്ലെന്ന് അലഹബാദ് ഹൈക്കോടതിയുടെ ലക്‌നൗ ബെഞ്ച് വ്യക്തമാക്കി. അതേസമയം വ്യക്തിയുടെ ഫോട്ടോ, വിരലടയാളം, കൃഷ്ണമണിയുടെ സവിശേഷത തുടങ്ങിയ വിവരങ്ങള്‍ക്ക് ആധാര്‍ മതിയായ തെളിവുകളാണെന്ന് ജസ്റ്റിസുമാരായ അജയ് ലാംബ, രാജീവ് സിങ് എന്നിവരടങ്ങുന്ന ബഞ്ച് ചൂണ്ടിക്കാട്ടി.

പ്രായപൂര്‍ത്തിയാകാത്ത തന്റെ മകളെ ഒരാള്‍ തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്‌തെന്നാരോപിച്ച് അമ്മ നല്‍കിയ കേസിനെതിരെ മകള്‍ നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടയിലാണ് ആധാര്‍ ചോദ്യം കോടതിയുടെ പരിഗണനയില്‍ വന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആധാര്‍ കാര്‍ഡ് ജനനതിയ്യതിക്ക് മതിയായ തെളിവല്ലെന്ന് കോടതി