
ആധാര്‍ വിവരങ്ങള്‍ സിഐഎ ചോര്‍ത്തി; വിക്കിലീക്സ്
വ്യാഴാഴ്ചയാണ് ഇിതുസംബന്ധിച്ച വിവരങ്ങള്‍ വിക്കിലീക്സ് പുറത്തുവിട്ടത്

ന്യൂഡല്‍ഹി: രാജ്യത്തെ പൗരന്മാരുടെ ആദാര്‍ വിവരങ്ങള്‍ അമേരിക്കന്‍ ചാരസംഘടന സിഐഎ ചോര്‍ത്തിയെന്ന വെളിപ്പെടുത്തലുമായി വിക്കിലീക്സ്. വ്യാഴാഴ്ചയാണ് ഇിതുസംബന്ധിച്ച വിവരങ്ങള്‍ വിക്കിലീക്സ് പുറത്തുവിട്ടത്.
ആധാര്‍ ആദ്യ ഘട്ടത്തില്‍ വിതരണം ചെയ്ത അമേരിക്കയിലെ ക്രോസ് മാച്ച് ടെക്നോളജീസിലൂടെയാണ് സിഐഎ സൈബര്‍ ചാര പ്രവര്‍ത്തനത്തിനായി ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തിയതെന്നാണ് റിപ്പോര്‍ട്ട്.ആധാറിനായി വിരലടയാളമടക്കമുള്ള ബയോമെട്രിക് സ്കാനിംഗ് സംവിധാനം ക്രോസ് മാച്ച് ടെക്നോളജീസിലൂടെയാണ് ശേഖരിച്ചിരുന്നത്.
എന്നാല്‍ യുഐഡിഎഐ അധികൃതര്‍ ഇക്കാര്യം നിഷേധിച്ചു. ആധാര്‍ വിവരങ്ങള്‍ പൂര്‍ണമായും സുരക്ഷിതമാണെന്നും റിപ്പോര്‍ട്ടില്‍ വസ്തുതയില്ലെന്നും അധികൃതര്‍ പറയുന്നു.
ആധാര്‍ പൗരന്മാരുടെ സ്വകാര്യതയെ ബാധിക്കും എന്ന ചര്‍ച്ച സജീവമായി നില്ക്കുന്ന സന്ദര്‍ഭത്തിലാണ് വിക്കിലീക്സ് വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. മുമ്പും ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നുവെന്ന പേരില്‍ നിരവധി വാര്‍ത്തകള്‍ വന്നിരുന്നു.
Have CIA spies already stolen #India's national ID card database? #aadhaar #biometric https://t.co/zqJmkaoiw8 #modi
â WikiLeaks (@wikileaks) August 25, 2017
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

'വയ്യ, ക്രിക്കറ്റ് മടുത്തു'... 500 വിക്കറ്റുള്ള ഇംഗ്ലീഷ് പേസർ വിരമിച്ചു!

ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത


