
News Now
മലപ്പുറത്ത് എംഡിഎംഎയുമായി വനിതാ ഇൻഫ്ലുവൻസർ ഉൾപ്പെടെ നാലുപേർ പിടിയിൽ

നടന് ഇമ്രാന് ഖാന് ഉടന് രാജ്യം വിടണം; സിജെപി പ്രതിഷേധത്തില് പങ്കെടുത്തതില് നടപടി

'നടിപ്പ് അറക്കി- മമിത ബൈജു'; നടിയെ പ്രശംസിച്ച് എസ് ജെ സൂര്യ

സിനഗോഗിന് തീയിടാന് നിര്ദേശിച്ചത് 'ബോസ്', ടെലഗ്രാം വഴി നിരന്തരം ചാറ്റ്; ഡല്ഹിയും ആഗ്രയും ലക്ഷ്യമിട്ടെന്ന് സൂചന, ആരാണ് എബിന് ബി പോള്?

കൊറോണ ഭീതിയെത്തുടര്ന്ന് വിലയിടിഞ്ഞ കോഴികളെ ജീവനോടെ കുഴിച്ചുമൂടിയതായി റിപ്പോര്ട്ട്. ആയിരക്കണക്കിന് കോഴികളെ കുഴിച്ചുമൂടുന്നതിന്റെ വിഡിയോ ആണ് സാമൂഹ്യ മാധ്യമങ്ങളില് പ്രചരിക്കുന്നത്.
കര്ണാടകയിലെ കോഴിക്കര്ഷകനാണ് ഫാമിലെ കോഴികളെ കുഴിയില് മൂടിയത്. ആറായിരത്തോളം കോഴികളെയാണ് ഇയാള് ട്രക്കില് കൊണ്ടുവന്ന് കുഴിച്ചുമൂടിയതെന്ന് റിപ്പോര്ട്ടില് പറയുന്നു.
ട്രക്കിന്റെ പിന്ഭാഗംതുറന്ന് കോഴികളെ കുഴിയിലേക്ക് തട്ടുന്നതിന്റെ വിഡിയോ ആണ് പ്രചരിക്കുന്നത്. കോഴികള്ക്ക് ജീവനുണ്ടെന്ന് ദൃശ്യങ്ങളില് വ്യക്തമാണ്. വിഡിയോയ്ക്കെതിരെ വന് പ്രതിഷേധമാണ് ഉയരുന്നത്.
A dejected farmer Nazeer Makandar from Lolasoora village in #Gokak, #Belagavi decided to bury #chicken from his #poultry farm, following steep fall in price due to #CoronavirusOutbreak. @DeccanHerald @CMofKarnataka @mani1972ias #Coronavid19
â Niranjan Kaggere (@nkaggere) March 10, 2020
Nazeer Makandar pic.twitter.com/OExEPM39ay
കൊവിഡ് 19 മാംസം കഴിക്കുന്നതിലൂടെ പകരുമെന്ന പ്രചാരണം വ്യാപകമാണ്. ഇതിനെത്തുടര്ന്ന് ചിക്കന് വില കുത്തനെ ഇടിഞ്ഞിരുന്നു. 50-70 രൂപ വിലയുണ്ടായിരുന്ന ചിക്കന് വില കൊറോണ ഭീതിയില് 5-10 രൂപയായി താഴ്ന്നതായി നേരത്തെ റിപ്പോര്ട്ടുകളുണ്ടായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


