ഇനി ത്രിപുരയും കര്‍ണാടകവും; നയം വ്യക്തമാക്കി അമിത് ഷാ

2018 ലെ നിയമസഭാ തെരഞ്ഞടുപ്പുകളില്‍ ത്രിപുര, കര്‍ണാടക, മേഘാലയ, മിസോറം എന്നീ സംസ്ഥാനങ്ങളില്‍ ബിജെപി സര്‍ക്കാര്‍ രൂപികരിക്കുമെന്ന്‌ ദേശീയ അധ്യക്ഷന്‍ അമിത് ഷാ

Last Updated :20 January 2024, 12:00 am IST
Edited by :migrator

അഹമ്മദാബാദ്:  2018 ലെ നിയമസഭാ തെരഞ്ഞടുപ്പുകളില്‍ ത്രിപുര, കര്‍ണാടക, മേഘാലയ, മിസോറം എന്നീ സംസ്ഥാനങ്ങളില്‍ ബിജെപി സര്‍ക്കാര്‍ രൂപികരിക്കുമെന്ന്‌ ദേശീയ അധ്യക്ഷന്‍ അമിത് ഷാ. മോദിയുടെ വികസന നയങ്ങള്‍ക്ക ലഭിക്കുന്ന പിന്തുണ ഈ സംസ്ഥാനങ്ങളിലെ പാര്‍ട്ടി വിജയത്തിന് കാരണമാകുമെന്നും അമിത് ഷാ പറഞ്ഞു.

ഗുജറാത്ത്, ഹിമാചല്‍  തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അമിത് ഷായുടെ പ്രഖ്യാപനം. ത്രിപുരയില്‍ ആകെയുള്ള 60 നിയമസഭാ മണ്ഡലങ്ങളില്‍ 50ലും ഇടതുപക്ഷത്തിന്റെ പ്രതിനിധികളാണുള്ളത്. ഒറ്റനോട്ടത്തില്‍ അസാധ്യമാണെന്നു തോന്നാവുന്ന ലക്ഷ്യമാണെങ്കിലും, അസമിലും മണിപ്പൂരിലും ഒന്നുമില്ലാത തെന്നെ ഭരണം പിടിച്ച അത്ഭുതം ത്രിപുരയിലും ആവര്‍ത്തിക്കുമെന്നാണ് ബിജെപിയുടെ കണക്ക് കൂട്ടല്‍. ബിജെപിയുടെ ലുക്ക് ഈസ്റ്റ് പോളിസി പ്രകാരം ഏഴുസംസ്ഥാനങ്ങളില്‍ മൂന്നെണ്ണത്തിലും ബിജെപി ഭരണം പിടിച്ചുകഴിഞ്ഞു. ഇതിന് പിന്നാലെ ത്രിപുരയിലും ബിജെപി അധികാരത്തിലേറുമെന്നാണ് പാര്‍ട്ടി പറയുന്നത്. അധികാരം പിടിക്കുക ലക്ഷ്യമിട്ട് തന്ത്രങ്ങളൊരുക്കി അമിത് ഷാ ഇതിനകം പല തവണ ത്രിപുരയിലെത്തുകയും ചെയ്തിരുന്നു.

കര്‍ണാടകയിലും അധികാരം തിരിച്ചുപിടിക്കാനുള്ള ശ്രമവുമായി ബിജെപിയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. കടുത്ത ഹൈന്ദവ വികാരം ഉയര്‍ത്തി കര്‍ണാടകയില്‍ പ്രചാരണം ശക്തമാക്കാനാണ് ബിജെപിയുടെ പരിപാടി. അതേസമയം മുഖ്യമന്ത്രി സിദ്ദരാമയ്യയുടെ ഭരണവിരുദ്ധ വികാരവും അധികാരതത്തിലേറാന്‍ കാര്യങ്ങള്‍ എളുപ്പമാക്കുമെന്നാണ് ദേശീയ നേതൃത്വത്തിന്റെ പ്രതീക്ഷ.

അടുത്തവര്‍ഷം തെരഞ്ഞെടുപ്പ് നടക്കുന്ന ത്രിപുര, കര്‍ണാടക, മേഘാലയ, മിസോറം എന്നീ സംസ്ഥാനങ്ങള്‍ ഭരിക്കുന്നത് ബിജെപി ഇതര സര്‍ക്കാരുകളാണ്. കോണ്‍ഗ്രസ് മുക്തഭാരതം എന്ന ലക്ഷ്യത്തിലെത്താന്‍ പഞ്ചാബ് മാത്രമാകും തടസമെന്നാണ് പാര്‍ട്ടിയുടെ കണക്ക് കൂട്ടല്‍. സിപിഎം ഭരിക്കുന്ന എക സംസ്ഥാനമായി കേരളം മാറുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

ഇനി ത്രിപുരയും കര്‍ണാടകവും; നയം വ്യക്തമാക്കി അമിത് ഷാ