
ഉത്തര്‍പ്രദേശില്‍ ട്രെയിനില്‍ ബോംബ് കണ്ടെത്തി
ട്രെയിനില്‍ ഉപേക്ഷിക്കപ്പെട്ട ഒരു പൊതി കണ്ടെത്തിയതിനെ തുടര്‍ന്ന് സംശയം തോന്നിയ യാത്രക്കാര്‍ അധികൃതരെ അറിയിക്കുകയായിരുന്നു.

ഡെല്‍ഹി: ഉത്തര്‍പ്രദേശിലെ അമേഠി റെയില്‍വേ സ്റ്റേഷനില്‍ വെച്ച് ട്രെയിനില്‍ നിന്ന് ബോംബ് കണ്ടെത്തി. ഉത്തര്‍പ്രദേശില്‍ നിന്ന് അമൃത്സറിലേക്ക് പോകുകയായിരുന്ന അകല് തക്കത് എക്സ്പ്രസിലാണ് ബോംബ് കണ്ടെത്തിയത്. .
ട്രെയിനില്‍ ഉപേക്ഷിക്കപ്പെട്ട ഒരു പൊതി കണ്ടെത്തിയതിനെ തുടര്‍ന്ന് സംശയം തോന്നിയ യാത്രക്കാര്‍ അധികൃതരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ട്രെയിന്‍ നിര്‍ത്തുകയും രണ്ട് ബോഗികളില്‍ നിന്ന് യാത്രക്കാരെ ഇറക്കി പരിശോധന നടത്തുകയും ചെയ്തു. പിന്നീട് നടത്തിയ പരിശോധനയിലാണ് ബോംബാണെന്ന് സ്ഥിരീകരിച്ചത്.
കുറഞ്ഞ സ്ഫോടനശേഷിയുള്ള ബോംബാണെന്നും ഇത് നിര്‍വ്വീര്യമാക്കിയെന്നും സൂപ്രണ്ട് സുമിത്രാ യാദവ് വ്യക്തമാക്കി. ബോംബിനൊപ്പം ഒരു ഭീഷണിക്കത്തും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ലഷ്കര്‍ ഇ തൊയ്ബ തീവ്രവാദി അബു ദുജാനയുടെ വധത്തിന് പ്രതികാരം ചെയ്യുമെന്നാണ് കത്തിലെ ഭീഷണി. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചു.
Amethi: Letter found with the suspected object in Amritsar-bound Akal Takhat Express late night. pic.twitter.com/xq7NhG0QzM
â ANI UP (@ANINewsUP) August 10, 2017
#Visuals from Amethi (UP): Suspected object found in Amritsar-bound Akal Takhat Express late night, two coaches vacated. Police, BDS on spot pic.twitter.com/wx5bLCwnZp
â ANI UP (@ANINewsUP) August 10, 2017
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

പിണറായി വിജയന്റെ പേഴ്സനല്‍ സ്റ്റാഫില്‍ മാറ്റം; പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും



