എ​ൻ​ജി​ൻ ഓ​യി​ൽ ഗോ​ഡൗ​ണി​ൽ തീപിടിത്തം; ഒരാൾ മരിച്ചു 

തീ പടര്‍ന്നുപിടിച്ചതോടെ സമീപത്തുള്ള കടകളില്‍ നിന്നെല്ലാം ആളുകളെ ഒഴിപ്പിച്ചു

Last Updated :20 January 2024, 8:05 am IST

ന്യൂ​ഡ​ൽ​ഹി: എ​ൻ​ജി​ൻ ഓ​യി​ൽ സൂ​ക്ഷി​ക്കു​ന്ന ഗോ​ഡൗ​ണി​നു തീ​പി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു. ഡ​ൽ​ഹി​യി​ലെ പ​ഞ്ചാ​ബ് ബാ​ഗി​ലെ ഗോ​ഡൗ​ണിനാണ് തീപിടിത്തമുണ്ടായത്. ഇന്ന് വൈകുന്നേരമായിരുന്നു സംഭവം. 

അ​ഗ്നി​ര​ക്ഷാ​സേ​ന​യു​ടെ 22 വാ​ഹ​ന​ങ്ങ​ൾ സ്ഥ​ല​ത്തെ​ത്തിയാണ് തീയണച്ചത്. ഗോ​ണൗ​ഡി​ൽ നി​ന്ന് ക​റു​ത്ത പു​ക അ​ന്ത​രീ​ക്ഷ​ത്തി​ലേ​ക്ക് ഉ​യ​ർ​ന്നു കൊ​ണ്ടി​രുന്നത് ആശങ്കയുണ്ടാക്കി. ‍തീ പടര്‍ന്നുപിടിച്ചതോടെ സമീപത്തുള്ള കടകളില്‍ നിന്നെല്ലാം ആളുകളെ ഒഴിപ്പിച്ചു. നിലവില്‍ തീ അണച്ചെന്നും കെട്ടിടം തണുപ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല.

രോഹിത് കുമാര്‍ എന്ന 28കാരനാണ് മരിച്ചത്. ഇതേ സ്ഥാപനത്തില്‍ അക്കൗണ്ടന്റാണ് രോഹിത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

എ​ൻ​ജി​ൻ ഓ​യി​ൽ ഗോ​ഡൗ​ണി​ൽ തീപിടിത്തം; ഒരാൾ മരിച്ചു