സൈന്യത്തിലെ ഉയര്‍ന്ന പദവിയിലേക്കുളള ആദ്യ ചുവടുവയ്പായ കംബൈന്‍ഡ് ഡിഫന്‍സ് സര്‍വീസിന്റെ അന്തിമ ഫലം പ്രസിദ്ധീകരിച്ചു

Last Updated :20 January 2024, 8:29 am IST

News Now

ന്യൂഡല്‍ഹി: സൈന്യത്തിലെ ഉയര്‍ന്ന പദവിയിലേക്കുളള ആദ്യ ചുവടുവയ്പായ കംബൈന്‍ഡ് ഡിഫന്‍സ് സര്‍വീസിന്റെ അന്തിമ ഫലം പ്രസിദ്ധീകരിച്ചു. 2019 ല്‍ നടന്ന പരീക്ഷയില്‍ 196 ഉദ്യോഗാര്‍ത്ഥികളാണ് തെരഞ്ഞെടുക്കപ്പെട്ടത്. 

2019 സെപ്റ്റംബറിലായിരുന്നു രണ്ടാം ഘട്ട പരീക്ഷ. തുടര്‍ന്ന് അഭിമുഖം നടത്തിയാണ് അന്തിമ റാങ്ക് പട്ടിക തയ്യാറാക്കിയത്. ഇന്ത്യന്‍ മിലിട്ടറി അക്കാദമി, ഇന്ത്യന്‍ നേവല്‍ അക്കാദമി, ഏഴിമല, വ്യോമസേന അക്കാദമി തുടങ്ങിയ ഇടങ്ങളില്‍ നടക്കുന്ന കോഴ്‌സുകളിലേക്കാണ് ഇവര്‍ തെരഞ്ഞെടുക്കപ്പെട്ടത്.

 2020ലെ സിഡിഎസ് രണ്ടാം ഘട്ടം പരീക്ഷ നവംബറിലാണ്. ആദ്യ ഘട്ടം ഫെബ്രുവരിയിലായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കംബൈന്‍ഡ് ഡിഫന്‍സ് സര്‍വീസിന്റെ അന്തിമ ഫലം പ്രസിദ്ധീകരിച്ചു