കമല്‍ഹാസന് മാനസിക രോഗം: തമിഴ്‌നാട് റവന്യൂ മന്ത്രി

താരത്തിന് മാനസികരോഗമുണ്ടെന്നാണ് കരുതുന്നതെന്ന് മന്ത്രി ആര്‍ബി ഉദയകുമാര്‍ ആരോപിച്ചു.

Edited by :migrator
Last Updated :19 ജനുവരി 2024, 11:57 pm IST

ചെന്നൈ: ദേശീയ അവാര്‍ഡ് ജേതാവും പ്രശസ്ത നടനുമായ കമല്‍ഹാസനെതിരെ തമിഴ്‌നാട് റവന്യൂ മന്ത്രി ആര്‍ബി ഉദയകുമാറിന്റെ അധിക്ഷേപം. താരത്തിന് മാനസിക രോഗമാണെന്നാണ് മന്ത്രിയുടെ അധിക്ഷേപം. എടപ്പാടി കെ പളനിസ്വാമി സര്‍ക്കാരിനെതിരേ കമല്‍ വിമര്‍ശനം ഉന്നയിച്ച പശ്ചാത്തലത്തിലാണ് മന്ത്രിയുടെ അധിക്ഷേപം.

താരം എന്തൊക്കെയോ ജനങ്ങളോട് പറയാനഗ്രഹിക്കുന്നുണ്ട്. പക്ഷേ എന്താണ് പറയേണ്ടതെന്ന കാര്യത്തില്‍ അദ്ദേഹത്തിന് വ്യക്തതയില്ല. താരത്തിന് മാനസികരോഗമുണ്ടെന്നാണ് കരുതുന്നതെന്ന് മന്ത്രി ആര്‍ബി ഉദയകുമാര്‍ ആരോപിച്ചു.

സ്വാതന്ത്ര്യദിനത്തിന് കമല്‍ഹാസന്‍ അപ്ലോഡ് ചെയ്ത ട്വിറ്റര്‍ പോസ്റ്റ് സര്‍ക്കാരിനെതിരെയുള്ളതായിരുന്നു. അഴിമതി നിറഞ്ഞ സര്‍ക്കാരിനെ നയിക്കുന്ന മുഖ്യമന്ത്രി പളനിസ്വാമിയുടെ രാജി ആരും ആവശ്യപ്പെടാത്തത് എന്താണെന്ന് അദ്ദേഹം ട്വിറ്ററിലൂടെ ചോദിച്ചു. ഗോരഖ്പുര്‍ ദുരന്തത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്ഥാനമൊഴിയണമെന്നും താരം ആവശ്യപ്പെട്ടിരുന്നു.

News Now

കമല്‍ഹാസന് മാനസിക രോഗമാണ്: തമിഴ്‌നാട് റവന്യൂ മന്ത്രി