
കശാപ്പ് നിയന്ത്രണ വിജ്ഞാപനത്തിന് രാജ്യവ്യാപക സ്റ്റേ
മൂന്നുമാസത്തേക്കാണ് സ്റ്റേ. വിജ്ഞാപനം ഭേദഗതി ചെയ്യുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അറിയിച്ചു

ന്യുഡല്‍ഹി: കശാപ്പ് നിയന്ത്രണ വിജ്ഞാപനത്തിന് സുപ്രീംകോടതിയുടെ രാജ്യവ്യാപക സ്റ്റേ. മൂന്നുമാസത്തേക്കാണ് സ്റ്റേ. വിജ്ഞാപനം ഭേദഗതി ചെയ്യുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അറിയിച്ചു. എല്ലാവരുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.ആള്‍ ഇന്ത്യ ജമായുത്തുള്‍ ഖുറേഷി ആക്ഷന്‍ കമ്മിറ്റി നല്‍കിയ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് സുപ്രീംകോടതി ഇപ്പോള്‍ ഉത്തരവിറക്കിയിരിക്കുന്നത്.വ്യാപാര മേഖലയെ തകര്‍ക്കുന്ന തരത്തിലുള്ള വിജ്ഞാപനമാണ് കേന്ദ്രം ഇറക്കിയിരിക്കുന്നത് എന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ നിലവിലുള്ള ആശങ്കകള്‍ പരിഹരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു.ആഗസ്റ്റ് മാസം അവസാനത്തോടുകൂടി ഇക്കാര്യത്തില്‍ പുതിയ വിജ്ഞാപനമിറക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചിരിക്കുന്നത്. നിലവില്‍ കന്നുകാലി കശാപ്പ് നിരോധന വിജ്ഞാപനത്തിന് മദ്രാസ് ഹൈക്കോടതിയുടെ സ്‌റ്റേയുണ്ട്. പുതിയ തീരുമാനം വരുന്നതുവരെ വിജ്ഞാപനം ബാധകമല്ല.
കേന്ദ്രസര്‍ക്കാരിന്റെ കന്നുകാലി കശാപ്പനിയന്ത്രണ വിജ്ഞാപനത്തിനെതിരെ രാജ്യം മുഴുവന്‍ ശക്തമായ വിമര്‍ശനങ്ങളും പ്രതിഷേധങ്ങളും ഉയര്‍ന്നുവന്നിരുന്നു. സര്‍ക്കാര്‍ വിജ്ഞാപനം മുതലെടുത്ത് വര്‍ഗ്ഗീയ ആക്രമണങ്ങളും നടന്നിരുന്നു. സുപ്രീം കോടതി ഇടപെട്ട് വിജ്ഞാപനം റദ്ദാക്കിയാല്‍ സര്‍ക്കാരിന് തിരിച്ചടിയാകും എന്നതാണ് ബോധമാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാരിനെ വിജ്ഞാപനത്തില്‍ മാറ്റം വരുത്താന്‍ പ്രേരിപ്പിച്ചിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
നവരാത്രിക്ക് ഒരുങ്ങി മൂകാംബിക; തിരക്ക് മുന്നില്‍ കണ്ട് കൂടുതല്‍ സൗകര്യങ്ങള്‍

'കുറ്റംതെളിയിക്കും വരെ നിരപരാധിയാണെന്ന് കരുതാനുള്ള അവകാശം ഉണ്ട്'; 'അണലി' വെബ് സീരിസിന്റെ റീലിസിന് വിലക്ക്

ശനിയാഴ്ച വരെ ശക്തമായ മഴ തുടരും; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വാക്കുകള്‍ തെറ്റിദ്ധരിക്കുന്നത് പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കിയേക്കാം



