
കുംഭമേള റിക്രൂട്ട്‌മെന്റ്: 50,000 രൂപ ശമ്പളം, 21 വരെ അപേക്ഷിക്കാം
ആസന്നമായ കുംഭമേള നടത്തിപ്പിനായി പ്രത്യേക റിക്രൂട്ട്‌മെന്റിന് അപേക്ഷ ക്ഷണിച്ച് അലഹബാദിലെ പ്രയാഗ്‌രാജ് മേള അതോറിറ്റി

ലക്‌നൗ: ആസന്നമായ കുംഭമേള നടത്തിപ്പിനായി പ്രത്യേക റിക്രൂട്ട്‌മെന്റിന് അപേക്ഷ ക്ഷണിച്ച് അലഹബാദിലെ പ്രയാഗ്‌രാജ് മേള അതോറിറ്റി.
കരാറടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം. പ്രതിമാസം 50000 രൂപയാണ് ശമ്പളം. താല്‍പര്യമുള്ളവര്‍ക്ക് ഫെബ്രുവരി 21നകം ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണെന്ന് പ്രയാഗ്‌രാജ് മേള അതോറിറ്റിയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
പത്ത് ഒഴിവുകളിലേക്കാണ് നിയമനം. 2018 ജൂലായ് ഒന്നിന് 30 വയസ് കവിയാന്‍ പാടില്ലെന്നാണ് നിബന്ധന. എം.ബി.എ/ പി.ജി.ഡി.എം/ എം.സി.എ, ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ക്ക് ഹിന്ദിയിലും ഇംഗ്ലീഷിലും മികച്ച പ്രാവീണ്യമുണ്ടായിരിക്കണം. കമ്പ്യൂട്ടര്‍ പ്രാവീണ്യം, ആശയ വിനിമയം, ടീം കോ-ഓഡിനേഷന്‍ പ്രാവീണ്യം തുടങ്ങിയവ അഭികാമ്യം.അപേക്ഷകര്‍ക്ക് ബന്ധപ്പെട്ട മേഖലയില്‍ രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം ഉണ്ടായിരിക്കണമെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
ഓണ്‍ലൈനായി അപേക്ഷിക്കണം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് നിശ്ചിത ഫോര്‍മാറ്റില്‍ തയ്യാറാക്കിയ ബയോഡാറ്റ resume.kumbhald2019@gmail.com ലേക്ക് മെയില്‍ ആയി അയക്കാവുന്നതാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
നവരാത്രിക്ക് ഒരുങ്ങി മൂകാംബിക; തിരക്ക് മുന്നില്‍ കണ്ട് കൂടുതല്‍ സൗകര്യങ്ങള്‍

'കുറ്റംതെളിയിക്കും വരെ നിരപരാധിയാണെന്ന് കരുതാനുള്ള അവകാശം ഉണ്ട്'; 'അണലി' വെബ് സീരിസിന്റെ റീലിസിന് വിലക്ക്

ശനിയാഴ്ച വരെ ശക്തമായ മഴ തുടരും; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വാക്കുകള്‍ തെറ്റിദ്ധരിക്കുന്നത് പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കിയേക്കാം



