സമൂഹത്തിന്റെ നന്മക്കായി സേവനമനുഷ്ടിച്ച മഹത്ത് വ്യക്തികളുടെ പട്ടികയിലാണ് ഗൗരി ഉള്‍പ്പെടുന്നതെന്നും ആര്‍എസ്എസ് 

Last Updated :19 January 2024, 11:58 pm IST

News Now

ഭോപ്പാല്‍:  കൊല്ലുപ്പെട്ട മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും സാമൂഹ്യപ്രവര്‍ത്തകയുമായ ഗൗരി ലങ്കേഷിന് ആദരവ് അര്‍പ്പിച്ച് ആര്‍എസ്എസ്. സമൂഹത്തിന്റെ നന്മക്കായി സേവനമനുഷ്ടിച്ച മഹത്ത് വ്യക്തികളുടെ പട്ടികയിലാണ് ഗൗരി ഉള്‍പ്പെടുന്നതെന്നും ആര്‍എസ്എസ് നേതാക്കള്‍ വ്യക്തമാക്കി. ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് ഉള്‍പ്പെടുയുള്ള പ്രമുഖ ആര്‍എസ്എസ് നേതാക്കള്‍ ചടങ്ങില്‍ സംബന്ധിച്ചു. 

കൊലപാതകത്തില്‍ സംഘ്പരിവാര്‍ സംഘടനകള്‍ക്കെതിരെ വ്യാപകമായ ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് ആര്‍എസ്എസിന്റെ ചുവടുമാറ്റമെന്നാണ് വിലയിരുത്തല്‍. ഇതാദ്യമായാണ് ഗൗരിയുടെ കൊലപാതകത്തില്‍ ആര്‍എസ്എസ് തന്നെ നേരിട്ട് രംഗത്തെത്തിയിരിക്കുന്നത്. ഭോപ്പാലില്‍ കഴിഞ്ഞ ദിവസം നടന്നിരുന്ന ആര്‍എസ്എസ് യോഗത്തിലായിരുന്നു ഗൗരിയ്ക്ക് ആദരം അര്‍പ്പിച്ചത്. രാജ്യത്ത് അസഹിഷ്ണുതയുടെ പേരില്‍ മറ്റുള്ളവരെ ആക്രമിക്കുന്ന നിലപാടില്‍ നിന്നും പ്രവര്‍ത്തകരെ പിന്തിരിപ്പിക്കണമെന്നും നേതാക്കള്‍ നിര്‍ദേശം നല്‍കി

തീവ്ര വലതുപക്ഷഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെ ശക്തമായി പോരടിച്ച മാധ്യമ പ്രവര്‍ത്തകയും ആക്ടിവിസ്റ്റുമാണ് ബെംഗളുരുവില്‍ കൊല്ലപ്പെട്ട ഗൗരി ലങ്കേഷ്. പടിഞ്ഞാറന്‍ ബെംഗളുരുവിലെ വീട്ടില്‍ വെച്ചാണ് അജ്ഞാതരുടെ വെടിയേറ്റ് ഗൗരി ലങ്കേഷ് കൊലചെയ്യപ്പെട്ടത്. കേസില്‍ പ്രതികളെ ഇതുവരെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. അതേസമയം കേസില്‍ പ്രതികളെന്ന് സംശയിക്കുന്ന രണ്ടുപേരുടെ  രേഖാചിത്രം പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. സിസി ടിവി ദൃശ്യങ്ങളുടെയും മൊഴികളുടെയും അടിസ്ഥാനത്തിലാണ് രേഖാചിത്രം തയ്യാറാക്കിയത്
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കൊല്ലപ്പെട്ട ഗൗരി ലങ്കേഷിന് ആദരവ് അര്‍പ്പിച്ച്ആര്‍എസ്എസ്