കോവിഡ് ബാധിച്ച് ബിജെപി എംപി മരിച്ചു

രാജ്യസഭയിലേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട ബിജെപി എംപി അശോക് ഗാസ്തി അന്തരിച്ചു

Last Updated :20 January 2024, 8:30 am IST

ന്യൂഡല്‍ഹി: രാജ്യസഭയിലേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട ബിജെപി എംപി അശോക് ഗാസ്തി അന്തരിച്ചു. കര്‍ണാടകയില്‍ നിന്നാണ് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 55 വയസായിരുന്നു. 

റെയ്ചൂര്‍ സ്വദേശിയായ അശോക് ഗാസ്തി ആര്‍എസ്എസിലൂടെയാണ് പൊതുരംഗത്തേക്ക് എത്തിയത്. ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്നു. ബിജെപി ബെല്ലാരി, റെയ്ച്ചൂര്‍ യൂണിറ്റുകളുടെ ചുമതല വഹിച്ചിരുന്നു. പിന്നാക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

കോവിഡ് ബാധിച്ച് ബിജെപി എംപി മരിച്ചു