
ഗുജറാത്ത് വെള്ളപ്പൊക്കം: ഒരു കുടുംബത്തിലെ 17 പേര് മരിച്ചു
ഇതോടെ ഗുജറാത്തില്‍ മഴക്കെടുതിയില്‍ ആകെ മരിച്ചവരുടെ എണ്ണം 111 ആയി.

അഹമ്മദാബാദ്: ഗുജറാത്തിലെ വെള്ളപ്പൊക്കത്തില്‍ ഒരു കുടംബത്തിലെ പതിനേഴ് പേര് കൊല്ലപ്പെട്ടു. ബനസ്കന്ദ ജില്ലയിലാണ് സംഭവം. ഒരു കുടുംബത്തിലെ പതിനേഴ് പേര് മരിച്ചതായി പൊലീസ് സ്ഥിരീകരിച്ചു. ഇതോടെ ഗുജറാത്തില്‍ മഴക്കെടുതിയില്‍ ആകെ മരിച്ചവരുടെ എണ്ണം 111 ആയി.
ചെളിയില്‍ മുങ്ങിക്കിടക്കുന്ന നിലയിലാണ് പതിനേഴ് പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇതു കൂടാതെ 12 മൃതദേഹങ്ങള്‍കൂടി കഴിഞ്ഞദിവസം രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്തു. 36,000 പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റിയതായി സര്‍ക്കാര്‍ അറിയിച്ചു. വെള്ളപ്പൊക്കത്തില്‍ ഒലിച്ചുപോയവരെ കണ്ടെത്താനായി ഹെലികോപ്ടറുകളിലും ബോട്ടുകളിലും തിരച്ചില്‍ നടത്തുന്നുണ്ട്.
കഴിഞ്ഞ മൂന്ന് ദിവസമായി വടക്കന്‍ ഗുജറാത്തില്‍ കനത്ത മഴ തുടരുകയാണ്. ബനസ്കന്ദയെ കൂടാതെ പാഠന്‍, സബര്‍ക്കന്ധ തുടങ്ങിയ പ്രദേശങ്ങളിലും വന്‍ നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വെള്ളപ്പൊക്ക ബാധിത പ്രദേശത്ത് സന്ദര്‍ശനം നടത്തിയിരുന്നു.

Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

പിണറായി വിജയന്റെ പേഴ്സനല്‍ സ്റ്റാഫില്‍ മാറ്റം; പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും



