
News Now
കന്നി ടെസ്റ്റ് സെഞ്ച്വറി തന്നെ ചരിത്ര നേട്ടം! റെക്കോര്‍ഡില്‍ 'സെദിഖുല്ല അടല്‍'

'2029ലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കം തുടങ്ങി'; അമിത് ഷാക്കെതിരെ വിമർശനവുമായി കോൺഗ്രസ്

'ദാദ' വിളിച്ചു... 'യുവരാജ് സിങ്' ഡല്‍ഹി ക്യാപിറ്റല്‍സ് സഹ പരിശീലകന്!

ആൾക്കൂട്ട കൊലപാതകം? പാലക്കാട് ഭിക്ഷാടകനെ തല്ലിക്കൊന്നു, 5 പേർ പിടിയിൽ

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന് തെരഞ്ഞെടുപ്പ് സെപ്റ്റംബര്‍ ആറിന് നടക്കും. 43 കൗണ്‍സിലര്‍മാര്‍ക്കായാണ് ഇത്തവണ തെരഞ്ഞെടുപ്പ് നടക്കുന്നത്. വിദ്യാര്‍ത്ഥി യൂണിയന് ഭരണഘടനയില്‍ ഭേദഗതി വരുത്തിയാണ് 31ല്‍ നിന്ന് കൗണ്‍സിലര്‍മാരുടെ എണ്ണം 41ആക്കിയത്.
കഴിഞ്ഞതവണത്തെപ്പോലെ ഇത്തവണയും ഇടത് വിദ്യാര്‍ത്ഥി സംഘടനകളും എബിവിപിയും തമ്മിലാണ് പോരാട്ടം. ഇടത് വിദ്യാര്‍ത്ഥി സംഘടനകള്‍ സംയുക്തമായാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. എസ്എഫ്ഐ, എഐഎസ്എഫ്, എഐഎസ്എ, ഡിഎസ്എഫ് എന്നിവരാണ് സഖ്യത്തിലുള്ളത്.
ഇടതു സഖ്യത്തിന്റെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി ഒയ്ഷി ഘോഷ് (എസ്എഫ്ഐ), വൈസ് പ്രസിഡന്റായി സാകേത് മൂണ്‍ (ഡിഎസ്എഫ്), ജനറല്‍ സെക്രട്ടറിയായി സതീഷ് ചന്ദ്രയാദവ് (എഐഎസ്എ), ജോയിന്റ് സെക്രട്ടറിയായി മുഹമ്മദ് ഡാനിഷ് (എഐഎസ്എഫ്) എന്നിവരാണ് മത്സരിക്കുന്നത്. നിലവില്‍ വിദ്യാര്‍ത്ഥി യൂണിയന് നയിക്കുന്നത് ഇടത് വിദ്യാര്‍ത്ഥി സഖ്യമാണ്.
സ്കൂള്‍ ഓഫ് സാന്‍സ്ക്രിറ്റ് ആന്‍ഡ് ഇന്‍ഡിക് സ്റ്റഡീസ്, സ്കൂള്‍ ഓഫ് എന്‍ജിനിയറിങ്, സ്പെഷ്യല്‍ സെന്റര്‍ ഫോര്‍ മോളിക്യുലാര്‍ മെഡിസിന്, സ്കൂള്‍ ഓഫ് ആര്‍ട്സ് ആന്‍ഡ് ഏസ്തെറ്റിക്സ് എന്നിവിടങ്ങളില്‍നിന്നാണ് ഈ അധിക കൗണ്‍സിലര്‍മാരെ തെരഞ്ഞെടുക്കുക. സെപ്റ്റംബര്‍ നാലിന് പ്രസിഡന്‍ഷ്യല്‍ ഡിബേറ്റ് നടക്കും. എട്ടിന് ഫലപ്രഖ്യാപനം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



