പ്രമുഖ ടെലിവിഷന്‍ അവതാരിക ശില്‍പ്പ ഷിന്‍ഡെ കോണ്‍ഗ്രസില്‍ ചേര്‍ന്നു

Last Updated :20 January 2024, 7:55 am IST

News Now

മുംബൈ: പ്രമുഖ ടെലിവിഷന്‍ നടി ശില്‍പ്പ ഷിന്‍ഡെ കോണ്‍ഗ്രസില്‍ ചേര്‍ന്നു. മുംബൈയില്‍ നടന്ന ചടങ്ങിലാണ് ഇവര്‍ കോണ്‍ഗ്രസില്‍ പ്രവേശിച്ചത്. മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ സഞ്ജയ് നിരുപം ശില്‍പ്പയെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു. ചരണ്‍ സിങ് സപ്ര അടക്കമുളള പ്രമുഖ കോണ്‍ഗ്രസ് നേതാക്കളും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

1999ലാണ് ടെലിവിഷന്‍ നടിയായി ഇവര്‍ കരിയറിന് തുടക്കമിട്ടത്. 42 വയസുകാരിയായ ശില്‍പ്പ ഷിന്‍ഡെ ഭാബി എന്ന ടെലിവിഷന്‍ സിരീയലിലുടെയാണ് ജനശ്രദ്ധ ആകര്‍ഷിച്ചത്. 2016ല്‍ നിര്‍മാതാവുമായുളള അഭിപ്രായഭിന്നതയെ തുടര്‍ന്ന് ജനപ്രിയ സീരിയല്‍ എന്ന ഖ്യാതി നേടിയ ഭാബി ജി ഘര്‍ പര്‍ ഹേയിലെ അഭിനയം ഉപേക്ഷിച്ചു. തുടര്‍ന്ന് 2017ല്‍ ബിഗ് ബോസ് 11 എന്ന റിയാല്‍റ്റി ഷോയില്‍ പങ്കെടുത്തും ഇവര്‍ ആരാധകരുടെ മനംകവര്‍ന്നു. ഇതില്‍ വിജയിയായാണ് ഇവര്‍ പടിയിറങ്ങിയത്.

Story image

2014 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ രണ്ട് മണ്ഡലങ്ങളില്‍ മാത്രമാണ് കോണ്‍ഗ്രസിന് വിജയിക്കാനായത്. വരുന്ന തെരഞ്ഞെടുപ്പില്‍ എന്‍സിപിയുമായി സഖ്യം ചേര്‍ന്ന് മത്സരിക്കാനാണ് കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നടി ശില്‍പ്പ കോണ്‍ഗ്രസില്‍ ചേര്‍ന്നു