ഇന്ത്യയിലും മറ്റു നാലു രാജ്യങ്ങളിലുമുള്ള വസ്തുവകളാണ് കണ്ടുകെട്ടിയതെന്ന് ഇഡി അധികൃതര്‍

Last Updated :20 January 2024, 12:18 am IST

News Now

ന്യൂഡല്‍ഹി: ബാങ്കുകളെ കബളിപ്പിച്ച് നാടുവിട്ട ആഭരണ വ്യാപാരി നീരവ് മോദിയുടെ 637 കോടി രൂപയുടെ വസ്തുവകകള്‍ കണ്ടുകെട്ടിയതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഇന്ത്യയിലും മറ്റു നാലു രാജ്യങ്ങളിലുമുള്ള വസ്തുവകളാണ് കണ്ടുകെട്ടിയതെന്ന് ഇഡി അധികൃതര്‍ അറിയിച്ചു.

സ്ഥലവും മറ്റു വസ്തുവകകളും, ആഭരണങ്ങള്‍, ഫ്‌ലാറ്റുകള്‍, ബാങ്ക് ബാലന്‍സ് എന്നിവയാണ് കണ്ടുകെട്ടിയത്. ബ്രിട്ടണ്‍, ന്യൂയോര്‍ക്ക് എന്നിവിടങ്ങളില്‍ നീരവ് മോദിയുടെ സ്വത്തുക്കള്‍ പിടിച്ചെടുത്തതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ക്രിമിനല്‍ കേസുകളില്‍ പെടുന്നവരുടെ വിദേശത്തുള്ള സ്വത്തുവകള്‍ പിടിച്ചെടുത്ത അപൂര്‍വം സംഭവങ്ങളില്‍ ഒന്നാണ് ഇതെന്ന് അവര്‍ അവകാശപ്പെട്ടു. 

പണം തട്ടിപ്പു തടയല്‍ നിയമ പ്രകാരം പുറപ്പെടുവിച്ച ഉത്തരവുകളുടെ അടിസ്ഥാനത്തിലാണ് വസ്തുവകകള്‍ പിടിച്ചെടുത്തത.് നീരവ് മോദിയും അമ്മാവന്‍ മെഹുല്‍ ചോക്‌സിയും ചേര്‍ന്ന് പഞ്ചാബ് നാഷനല്‍ ബാങ്കില്‍നിന്ന് പതിമൂവായിരം കോടി രൂപ കബളിപ്പിച്ചെന്നാണ് കേസ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നീരവ് മോദിയുടെ 637 കോടി വില വരുന്ന വസ്തുവകകള്‍ കണ്ടുകെട്ടി