പണമോ അധികാരമോ മോദിയോ അല്ല,  ജനങ്ങളാണ് വലുത്; രാഹുല്‍ ഗാന്ധി 

കര്‍ണാടകയില്‍ മുഖ്യമന്ത്രി യെദ്യൂരപ്പ രാജിവെച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച്കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

Last Updated :20 January 2024, 12:13 am IST
Edited by :migrator

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ മുഖ്യമന്ത്രി യെദ്യൂരപ്പ രാജിവെച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച്് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. എംഎല്‍എമാരെ ചാക്കിട്ടുപിടിക്കാന്‍ പ്രധാനമന്ത്രി തന്നെ നേരിട്ട് അംഗീകാരം നല്‍കി. അഴിമതിക്കെതിരെ പടപൊരുതുന്നുവെന്ന പ്രതീതി ജനിപ്പിക്കുന്ന മോദി നുണ പ്രചരിപ്പിക്കുകയാണ്. മോദി അഴിമതിക്കാരനാണെന്നും രാഹുല്‍ ആരോപിച്ചു

ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കാനുളള ആര്‍എസ്എസ് ബിജെപി ശ്രമത്തിനേറ്റ തിരിച്ചടിയാണ് കര്‍ണാടകയില്‍ സംഭവിച്ചത്. ജനവിധിയോടും ഭരണഘടനാ സ്ഥാപനങ്ങളോടും അങ്ങയേറ്റം അനാദരവാണ് ബിജെപി പുലര്‍ത്തി പോരുന്നത്. പണമാണ് എല്ലാം, അധികാരമാണ് എല്ലാം എന്ന ചിന്തയാണ് ബിജെപിക്ക്. ഇത് ഒന്നുമല്ലെന്ന് ജനവിധി തെളിയിച്ചു. കര്‍ണാടകയിലെ ജനങ്ങളെ അവഹേളിച്ച മോദിയുടെയും അമിത് ഷായുടെയും ധാര്‍ഷ്ട്യത്തിന് ജനങ്ങള്‍ മറുപടി നല്‍കിയതായും രാഹുല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ദേശീയ ഗാനം കേള്‍ക്കുന്നതിനിടെയാണ് യെദ്യൂരപ്പ അടക്കമുളള ബിജെപി എംഎല്‍എമാര്‍ കര്‍ണാടക വിധാന്‍സഭയില്‍ നിന്നും ഇറങ്ങിപ്പോയത്. ഇതെല്ലാം ഇവരുടെ മനോഭാവത്തിന്റെ തെളിവാണ്. രാജ്യത്തെ ജനങ്ങളേക്കാളും വലുതല്ല മോദിയെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics

News Now

പണമോ അധികാരമോ മോദിയോ അല്ല,  ജനങ്ങളാണ് വലുത്; രാഹുല്‍ ഗാന്ധി