
News Now
ന്യൂഡല്‍ഹി; കേന്ദ്ര സര്‍ക്കാരിനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കി അണ്ണാ ഹസാരെ. വാഗ്ദാനങ്ങള്‍ പാലിച്ചില്ലെങ്കില്‍ പദ്മഭൂഷണ്‍ പുരസ്‌കാരം തിരികെ നല്‍കുമെന്ന് അണ്ണാ ഹസാരെ അറിയിച്ചു. കേന്ദ്ര സര്‍ക്കാരിനെതിരേയുള്ള അദ്ദേഹത്തിന്റെ അനിശ്ചിതകാല ഉപവാസ സമരം അഞ്ചാം ദിവസം പിന്നിട്ടിരിക്കുകയാണ്. അഴിമതിക്കെതിരേയുള്ള ലോക്പാല്‍- ലോകായുക്ത നിയമം നടപ്പാക്കണം എന്ന ആവശ്യത്തിനൊപ്പം കര്‍ഷക കടങ്ങള്‍ എഴുതിത്തള്ളണമെന്നും പറഞ്ഞാണ് അണ്ണാ ഹസാരെ സമരം ആരംഭിച്ചത്.
81കാരനായ ഹസാരെയുടെ രക്തസമ്മര്‍ദവും ശരീരത്തിലെ പഞ്ചസാരയുടെ അളവും വര്‍ധിച്ചിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. തൂക്കവും നാലുകിലോ കുറഞ്ഞിട്ടുണ്ട്. തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ പൂര്‍ണ ഉത്തരവാദിത്വം പ്രധാനമന്ത്രിക്കാകും എന്ന് ഹസാരെ പറഞ്ഞു. ഞായറാഴ്ച നടത്തിയ പരിശോധനയിലാണ് ഹസാരെയുടെ ആരോഗ്യനില മോശമാകുന്ന കാര്യം ഡോ. ദനഞ്ജയ് പോട്ടെ വെളിപ്പെടുത്തിയത്. ഗാന്ധിജിയുടെ 71ാം രക്തസാക്ഷിത്വദിനമായ ജനവരി 30 മുതലാണ് പുണെയ്ക്കടുത്ത് തന്റെ വാസസ്ഥലമായ റാളെഗന്‍ സിദ്ധിയില്‍ ഹസാരെ ഉപവാസം തുങ്ങിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


