സരണ്‍ ജില്ലയിലെ ബനിയാപൂര്‍ ഗ്രാമത്തില്‍ പുലര്‍ച്ചെ നാലരയോടെയാണ് സംഭവം

Last Updated :20 January 2024, 8:03 am IST

News Now

പാട്‌ന : പശു മോഷണം ആരോപിച്ച് ബീഹാറില്‍ മൂന്നുപേരെ ജനക്കൂട്ടം തല്ലിക്കൊന്നു. സരണ്‍ ജില്ലയിലെ ബനിയാപൂര്‍ ഗ്രാമത്തില്‍ ഇന്നു പുലര്‍ച്ചെ നാലരയോടെയാണ് സംഭവം. 

സമീപഗ്രാമവാസികളായ മൂന്നുപേരാണ് കൊല്ലപ്പെട്ടത്. പിക്കപ്പ് വാനിലെത്തിയ ഇവര്‍ പശുക്കളെ മോഷ്ടിക്കാനെത്തിയതാണെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. വാനില്‍ മോഷ്ടിച്ച ഒരു പശു ഉണ്ടായിരുന്നതായും ഗ്രാമീണര്‍ പറയുന്നു. 

പിടിയിലായവരെ ഗ്രാമീണര്‍ അതിക്രൂരമായി മര്‍ദിക്കുകയായിരുന്നു. പിന്നീട് പൊലീസെത്തിയാണ് ഇവരെ സമീപത്തെ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയില്‍ എത്തിയപ്പോഴേക്കും മൂന്നുപേരും മരിച്ചതായി ചപ്ര പൊലീസ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. 

മരിച്ചവരുടെ പേരില്‍ മുമ്പ് ക്രിമിനല്‍ കേസുകള്‍ ഉള്ളതായി അറിവില്ലെന്ന് പൊലീസ് പറഞ്ഞു. മൃതദേഹങ്ങൾ പോസ്റ്റ് മോര്‍ട്ടത്തിനായി മാറ്റി. മരിച്ചവരുടെ കുടുംബാംഗങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നാട്ടുകാര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പശുമോഷണം ആരോപിച്ച് മൂന്നുപേരെ നാട്ടുകാര്‍ തല്ലിക്കൊന്നു