പ്രണയം നിരസിച്ചതിനെത്തുടര്‍ന്നാണ് യുവതി ആസിഡ് ആക്രമണം നടത്തിയതെന്ന് യുവാവ് പൊലീസിനോട് പറഞ്ഞു

Last Updated :20 January 2024, 8:08 am IST

News Now

ഭുവനേശ്വര്‍: പ്രണയം നിരസിച്ചതിന് യുവാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ച് യുവതി. യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഒഡീഷയിലെ കട്ടക്കിലാണ് സംഭവം. പ്രണയം നിരസിച്ചതിനെത്തുടര്‍ന്നാണ് യുവതി ആസിഡ് ആക്രമണം നടത്തിയതെന്ന് യുവാവ് പൊലീസിനോട് പറഞ്ഞു. എന്നാല്‍ പെണ്‍കുട്ടിയും യുവാവും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നും സൂചനയുണ്ട്.

ജഗത്ത്പൂര്‍ സ്വദേശിയായ അലേഖ് ബാരിക്ക് എന്ന യുവാവിന്റെ നേര്‍ക്കാണ് യുവതി ആസിഡ് ആക്രമണം നടത്തിയത്. യുവാവിന്റെ കരച്ചില്‍ കേട്ടെത്തിയ നാട്ടുകാരാണ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്. സംഭവത്തിന് പിന്നാലെ യുവതിയെ ജഗത്പൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.

പെണ്‍കുട്ടിക്ക് തന്നോട് പ്രണയമായിരുന്നുവെന്നും എന്നാല്‍ തനിക്ക് ഉണ്ടായിരുന്നില്ലെന്നും യുവാവ് പൊലീസിനോട് പറഞ്ഞു. അതേസമയം, ഇരുവരും പ്രണയത്തിലായിരുന്നുവെന്ന് കട്ടക്ക് ഡിസിപി അഖിലേശ്വര്‍ പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്രണയം നിരസിച്ചു; യുവാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ച് യുവതി