ബിജെപിയില്‍ ചേരാന്‍ 15 കോടി ഓഫര്‍; ആരോപണവുമായി കോണ്‍ഗ്രസ്

Edited by :migrator
Last Updated :19 ജനുവരി 2024, 11:57 pm IST

ബെംഗളൂരു: 15കോടി രൂപ വാഗ്ദാനം ചെയ്ത് ബിജെപി ചാക്കിലാക്കാന്‍ ശ്രമിക്കുന്നുവെന്ന് ബെംഗളൂരുവിലുള്ള റിസോര്‍ട്ടില്‍ താമസിക്കുന്ന ഗുജറാത്തിലെ കോണ്‍ഗ്രസ്‌ എംഎല്‍എമാര്‍. അടുത്ത മാസം എട്ടിനു നടക്കുന്ന രാജ്യസഭ തിരഞ്ഞെടുപ്പിനു മുന്നോടിയായി എംഎല്‍എമാരെ പണം കൊടുത്തും കുടുംബത്തെ ഭീഷണിപ്പെടുത്തും സ്വന്തം പാളയത്തിലെത്തിക്കാന്‍ ശ്രമിക്കുന്നതായാണ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ആരോപിച്ചു.

ബിജെപി അവരുടെ സ്വാധീനം ഉപയോഗിച്ചു സമ്മര്‍ദ്ദം ചെലുത്തുന്നതിനാലാണ് ഗുജറാത്ത് വിട്ടതെന്നും എംഎല്‍എമാര്‍ വ്യക്തമാക്കി. 44 എംഎല്‍എമാരാണ് ഗുജറാത്തില്‍ നിന്നും ബെംഗളൂരുവിലുള്ള റിസോര്‍ട്ടില്‍ കഴിയുന്നത്. ഇതില്‍ 22 പേരെ ബിജെപി പാളയത്തിലെത്തിക്കാന്‍ ശ്രമം നടന്നിരുന്നു. മാറുന്ന ഓരോ എംഎല്‍എമാര്‍ക്കും 15 കോടി രൂപ നല്‍കാമെന്നും ഇതിനു വഴങ്ങാത്തവരുടെ കുടുംബത്തെ ഭീഷണിപ്പെടുത്തുകയാണെന്നും വാര്‍ത്താ സമ്മേളനത്തില്‍ എംഎല്‍എമാര്‍ ആരോപിച്ചു.

അതേസമയം, ബിജെപിയിലേക്കുള്ള കോണ്‍ഗ്രസ് എംഎല്‍എമാരുടെ കൂടുമാറ്റം തടയുന്നതിനാണ് കോണ്‍ഗ്രസ് നേതൃത്വം ഇടപെട്ട് എംഎല്‍എമാരെ ബെംഗളൂരുവില്‍ പാര്‍പ്പിച്ചിരിക്കുന്നത്. ജനാധിപത്യം കാത്തുസൂക്ഷിക്കുന്നതിനാണ് തങ്ങള്‍ ബെംഗളൂരു റിസോര്‍ട്ടില്‍ താമസിക്കുന്നതെന്ന് എംഎല്‍എമാര്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

National News in Malayalam | Breaking India News | Samakalika