
News Now
കന്നി ടെസ്റ്റ് സെഞ്ച്വറി തന്നെ ചരിത്ര നേട്ടം! റെക്കോര്‍ഡില്‍ 'സെദിഖുല്ല അടല്‍'

'2029ലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കം തുടങ്ങി'; അമിത് ഷാക്കെതിരെ വിമർശനവുമായി കോൺഗ്രസ്

'ദാദ' വിളിച്ചു... 'യുവരാജ് സിങ്' ഡല്‍ഹി ക്യാപിറ്റല്‍സ് സഹ പരിശീലകന്!

ആൾക്കൂട്ട കൊലപാതകം? പാലക്കാട് ഭിക്ഷാടകനെ തല്ലിക്കൊന്നു, 5 പേർ പിടിയിൽ

ശ്രീനഗര്‍: ബുലന്ദ്ഷഹറില്‍ ഗോവധത്തെ തുടർന്നുണ്ടായ കലാപത്തിനിടെ പൊലീസ് ഇൻസ്പെക്ടർ സുബോധ് കുമാര്‍ സിങിനെ കൊലപ്പെടുത്തിയതെന്ന് സംശയിക്കുന്ന സൈനികന്‍ ജിത്തു ഫൗജിയെന്ന ജിതേന്ദ്ര മാലികിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. അര്‍ധരാത്രിയിലായിരുന്നു അറസ്റ്റ്. ജമ്മുവിലെ രാഷ്ട്രീയ റൈഫിൽസിൽ ജവാനാണ് ജിത്തു ഫൗജി.
കഴിഞ്ഞ ദിവസം സോപോറിലെ ക്യാമ്പിലെത്തിയ ജിത്തു ഫൗജിയെ സൈന്യം കസ്റ്റഡിയിലെടുക്കുകയും, കേസ് അന്വേഷിക്കുന്ന യുപി പൊലീസിന്റെ പ്രത്യേക സംഘത്തിന് കൈമാറുകയുമായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ 12.50ന് സൈന്യം ജിതേന്ദ്രമാലിക്കിനെ കൈമാറിയെന്നും തുടര്‍ന്ന് അറസ്റ്റ് ചെയ്തുവെന്നും മീററ്റ് പോലീസ് അധികൃതർ അറിയിച്ചു. ഇയാളെ അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്. ഇതിനുശേഷം കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് വ്യക്തമാക്കി.
Army jawan Jitendra Malik, named in FIR filed in #Bulandshahr case, in the custody of Uttar Pradesh STF (Special Task Force) in Meerut. pic.twitter.com/Sk0PwBDi1B
â ANI UP (@ANINewsUP) December 8, 2018
ശ്രീനഗറില്‍ രാഷ്ട്രീയ റൈഫിള്‍സിൽ ജവാനായ ജിതേന്ദ്ര ബുലന്ദ്ശഹറില്‍ 15 ദിവസത്തെ അവധിക്ക് വന്നതായിരുന്നു എന്നാണ് റിപ്പോർട്ട്. കലാപത്തിനിടെ പൊലീസ് ഓഫീസർ സുബോധ്കുമാർ സിംഗിനെ വെടിവെച്ചത് ജിത്തു ഫൗജിയാണെന്നാണ് പൊലീസിന്റെ നിഗമനം. ഇതുസംബന്ധിച്ച് നാട്ടുകാർ പൊലീസിന് മൊഴി നൽകിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



