മത്സരിക്കുന്ന മണ്ഡലം പ്രഖ്യാപിച്ച് പ്രകാശ് രാജ് 

കര്‍ണാടകയിലെ ബംഗലൂരു സെന്‍ട്രലില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കുമെന്ന് താരം ട്വിറ്ററിലൂടെ അറിയിച്ചു

Edited by :migrator
Last Updated :20 ജനുവരി 2024, 7:53 am IST

ബംഗലൂരു: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന മണ്ഡലം പ്രഖ്യാപിച്ച് നടന്‍ പ്രകാശ് രാജ്. കര്‍ണാടകയിലെ ബംഗലൂരു സെന്‍ട്രലില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കുമെന്ന് താരം ട്വിറ്ററിലൂടെ അറിയിച്ചു. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് കടക്കാന്‍ പോകുന്നുവെന്ന പ്രഖ്യാപനത്തിന് ലഭിച്ച പ്രോത്സാഹനത്തിന് നന്ദി അറിയിച്ച് ട്വിറ്ററില്‍ കുറിച്ച വരിയിലാണ് മണ്ഡല പ്രഖ്യാപനം . ദിവസങ്ങള്‍ക്ക് മുന്‍പ് വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രകാശ് രാജ് വ്യക്തമാക്കിയിരുന്നു. 

എന്റെ പുതിയ യാത്രയില്‍ ലഭിക്കുന്ന ഊഷ്മളവും ആവേശകരവുമായ പ്രതികരണങ്ങള്‍ക്ക് നന്ദി, താന്‍ ബംഗലൂരു സെന്‍ട്രലില്‍  സ്വതന്ത്രനായി നിന്ന് ജനവിധി തേടും. കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ മാധ്യമങ്ങളിലൂടെ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രകാശ് രാജിന്റെ രാഷ്ട്രീയപ്രവേശനത്തെ ആംആദ്മി അടക്കമുളള പാര്‍ട്ടികള്‍ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics

News Now

മത്സരിക്കുന്ന മണ്ഡലം പ്രഖ്യാപിച്ച് പ്രകാശ് രാജ്