തൃണമൂൽ എംഎൽഎ അ​ർ​ജു​ൻ സിം​ഗ് രാ​ജി​വ​ച്ചു. ബാ​ത്പാ​ര​യി​ൽ​നി​ന്നു​ള്ള എം​എ​ൽ​എ​യാ​ണ് അ​ദ്ദേ​ഹം

Last Updated :20 January 2024, 7:57 am IST

News Now

കൊ​ൽ​ക്ക​ത്ത: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് തൊട്ടടുത്തെത്തി നിൽക്കെ പ​ശ്ചി​മ​ബം​ഗാ​ളി​ൽ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ന് വീ​ണ്ടും തി​രി​ച്ച​ടി. തൃണമൂൽ എംഎൽഎ അ​ർ​ജു​ൻ സിം​ഗ് രാ​ജി​വ​ച്ചു. ബാ​ത്പാ​ര​യി​ൽ​നി​ന്നു​ള്ള എം​എ​ൽ​എ​യാ​ണ് അ​ദ്ദേ​ഹം. 

അർജുൻ സിം​ഗ് ബിജെപിയിൽ ചേരുമെന്നാണ് സൂചന. ബരാക്പൂരിൽ നിന്നും മൽസരിക്കണമെന്ന് ആവശ്യപ്പെട്ട് അർജുൻ സിം​ഗ് തൃണമൂൽ കോൺ​ഗ്രസ് നേതൃത്വത്തെ സമീപിച്ചിരുന്നു. എന്നാൽ മമത ബാനർജി അനുകൂല നിലപാടല്ല സ്വീകരിച്ചത്. ഇതിൽ പ്രതിഷേധിച്ചാണ് അർജുൻ സിം​ഗിന്റെ രാജി. 

സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച അർജുൻ, കഴിഞ്ഞദിവസം ബിജെപി നേതാക്കളായ കൈലാഷ് വിജയവർ​ഗീയ, മുകുൾ റോയ്  എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.  ബരാക്പൂരിൽ നിന്നും അർജുൻ സിം​ഗ് ലോക്സഭയിലേക്ക് ബിജെപി ടിക്കറ്റിൽ മൽസരിക്കുമെന്നാണ് റിപ്പോർട്ട്.

ദിനേശ് ത്രിവേദിയാണ് നിലവിൽ ബരാക്പൂരിൽ നിന്നുള്ള പാർലമെന്റം​ഗം. പ്രദേശത്തെ ശക്തനായ അർജുൻസിം​ഗിന്റെ രാജി മമതയ്ക്ക് കനത്ത തിരിച്ചടിയാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മമതയ്ക്ക് തിരിച്ചടി ; ഒരു തൃണമൂൽ എംഎൽഎ കൂടി ബിജെപിയിലേക്ക്