പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായെയും മഹാഭാരതത്തിലെ ദുര്യോധനനോടും ദുശാസനനോടും ഉപമിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി

Last Updated :20 January 2024, 7:58 am IST

News Now

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായെയും മഹാഭാരതത്തിലെ ദുര്യോധനനോടും ദുശാസനനോടും ഉപമിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി. ഇത് ബംഗാള്‍ തെരഞ്ഞെടുപ്പ് അല്ല. ലോക്‌സഭ തെരഞ്ഞെടുപ്പ് ആണ്. ഈ ഘട്ടത്തില്‍ തനോട് ചോദ്യങ്ങള്‍ ചോദിക്കുന്നത് എന്തിനാണെന്നും മമത ചോദിക്കുന്നു. ഇത് നിങ്ങളുടെ പ്രവര്‍ത്തനത്തിന്റെ വിലയിരുത്തലാണെന്നും മമത പറഞ്ഞു.

കൂച്ച് ബിഹാറില്‍ തെരഞ്ഞെടുപ്പ്  റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മമത. കഴിഞ്ഞ ദിവസം മമത ബാനര്‍ജിയെ മോദിയും അമിത് ഷായും കടന്നാക്രമിച്ചിരുന്നു. ദേശവിരുദ്ധരെ പിന്തുണയ്ക്കുന്ന നിലപാടാണ് മമത സ്വീകരിക്കുന്നതെന്ന് മോദി വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലയാണ് ഇരുവരെയും ദുര്യോധനനോടും ദുശാസനനോടും ഉപമിച്ച് മമത ആഞ്ഞടിച്ചത്.

'എന്തിനാണ് തനോട് ചോദ്യങ്ങള്‍ ഉന്നയിക്കുന്നത്. വരുന്ന തെരഞ്ഞെടുപ്പ് നിങ്ങളുടെ പ്രവര്‍ത്തനത്തിന്റെ വിലയിരുത്തലാണ്. അല്ലാതെ ബംഗാള്‍ തെരഞ്ഞെടുപ്പ് അല്ലെന്നും മമത പറഞ്ഞു.താന്‍ ബംഗാളിനായി ചെയ്തതിന്റെ ഒരു ശതമാനം പോലും നിങ്ങള്‍ ചെയ്തിട്ടില്ല' -മമത പറഞ്ഞു.

ശാരദാ ചിട്ടി തട്ടിപ്പ് കേസ് ശ്രദ്ധയില്‍പ്പെടുത്തി മമത ബാനര്‍ജിയെ ഉന്നമിട്ട മോദിക്ക് തക്കതായ മറുപടി നല്‍കാനും മമത മറന്നില്ല. എന്തുകൊണ്ട് പാവങ്ങള്‍ക്ക് നല്‍കാമെന്ന്് വാഗ്ദാനം ചെയ്ത പണം നല്‍കിയില്ലെന്ന് മമത ചോദിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മോദി ദുര്യോധനന്‍, അമിത് ഷാ ദുശാസനന്‍'; തിരിച്ചടിച്ച് മമത