10 വര്‍ഷം തടവും 25,000 രൂപ പിഴയുമാണ് പുതിയ നിയമപ്രകാരം ശിക്ഷ. കഴിഞ്ഞ വര്‍ഷമാണ് ഗുജറാത്ത് നിയമസഭ ഈ നിയമം പാസാക്കിയത്

Last Updated :20 January 2024, 8:00 am IST

News Now

ന്യൂഡല്‍ഹി: മാലമോഷണക്കേസില്‍ ഇനി പിടിക്കപ്പെട്ടാല്‍ ഗുജറാത്തിലെ കള്ളന്‍മാര്‍ പെട്ടെന്നൊന്നും പുറത്തിറങ്ങില്ല. മാല പിടിച്ച് പറിച്ച് പൊട്ടിച്ചു കൊണ്ട് പോയാല്‍ ശിക്ഷ 10 വര്‍ഷമാക്കുന്ന ബില്ലില്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് ഒപ്പുവച്ചു. മറ്റ് സംസ്ഥാനങ്ങളില്‍ എല്ലാം ഇത് മൂന്ന് വര്‍ഷം തടവ് ശിക്ഷ കിട്ടുന്ന കുറ്റമായതിനാലാണ് ബില്ല് രാഷ്ട്രപതിയുടെ മുന്നിലെത്തിയത്.

10 വര്‍ഷം തടവും 25,000 രൂപ പിഴയുമാണ് പുതിയ നിയമപ്രകാരം ശിക്ഷ. കഴിഞ്ഞ വര്‍ഷമാണ് ഗുജറാത്ത് നിയമസഭ ഈ നിയമം പാസാക്കിയത്. ഐപിസി 379 പ്രകാരമാണ് മാല പൊട്ടിക്കുന്നതിന് മൂന്ന് വര്‍ഷം തടവും പിഴ ശിക്ഷയും നല്‍കി വന്നിരുന്നത്. 

മാല പൊട്ടിക്കാന്‍ ശ്രമിച്ചാല്‍ അഞ്ച് മുതല്‍ ഏഴ് വര്‍ഷം വരെ തടവും പൊട്ടിച്ചാല്‍ പത്ത് വര്‍ഷവുമാണ് ശിക്ഷ. മാല പൊട്ടിക്കുന്നതിനിടയില്‍ ശാരീരികമായി മുറിവേല്‍പ്പിച്ചാലോ. മാല പൊട്ടിച്ച് ഓടാന്‍ ശ്രമിക്കുന്നതിനിടയില്‍ ആക്രമണം നടത്തിയാലോ ശിക്ഷ കടുക്കും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മോഷ്ടാക്കള്‍ ജാഗ്രതൈ! മാല പൊട്ടിച്ചാല്‍ ഇനി 10 വര്‍ഷം തടവ്