വിദ്യാർത്ഥിനികളെ പീഡിപ്പിച്ചു : എംപിയുടെ മകൻ അറസ്റ്റിൽ

നിസാമാബാദ് ജില്ലയിലെ ബോർഗാവിലുള്ള ശാങ്കരി നഴ്സിങ് കോളേജിലെ വിദ്യാർഥിനികളുടെ പരാതിയിലാണ് അറസ്റ്റ്

Edited by :migrator
Last Updated :20 ജനുവരി 2024, 12:17 am IST

ഹൈദരാബാദ്: കോളേജ് വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ തെലങ്കാനയിൽ നിന്നുള്ള രാജ്യസഭാ എം.പി. ഡി. ശ്രീനിവാസിന്റെ മകൻ ഡി സഞ്ജയിനെ പൊലീസ് അറസ്റ്റുചെയ്തു. നിസാമാബാദ് മുൻ മേയറാണ്‌ അറസ്റ്റിലായ സഞ്ജയ്. ഭരണകക്ഷിയായ തെലങ്കാന രാഷ്ട്രസമിതിയുടെ നേതാവാണ് സഞ്ജയിന്റെ പിതാവും എംപിയുമായ ശ്രീനിവാസ്.

നിസാമാബാദ് ജില്ലയിലെ ബോർഗാവിലുള്ള ശാങ്കരി നഴ്സിങ് കോളേജിലെ വിദ്യാർഥിനികളുടെ പരാതിയിലാണ് അറസ്റ്റ്. കോളേജിന്റെ ഉടമ കൂടിയാണ്‌ സഞ്ജയ്. കഴിഞ്ഞവർഷമാണ്‌ സഞ്ജയിന്റെ പേരിൽ കേസെടുത്തത്. ചോദ്യം ചെയ്യലിനു ശേഷം ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

വിദ്യാർത്ഥിനികളെ പീഡിപ്പിച്ചു : എംപിയുടെ മകൻ അറസ്റ്റിൽ