പൊതുജനങ്ങള്‍ വിനായക ചതുര്‍ത്ഥി സ്വന്തം വീട്ടില്‍ തന്നെ ആഘോഷിക്കണം

Last Updated :20 January 2024, 8:28 am IST

News Now

ചെന്നൈ : വിനായക ചതുര്‍ത്ഥി റാലികള്‍ക്ക് വിലക്കേര്‍പ്പെടുത്തി തമിഴ്‌നാട് സര്‍ക്കാര്‍. കോവിഡ് രോഗവ്യാപനം വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ നടപടി. ഗണേശ വിഗ്രഹങ്ങള്‍ പൊതു സ്ഥലങ്ങളില്‍ സ്ഥാപിക്കുന്നതിനും, റാലിയായി പോയി ഗണേശ വിഗ്രഹം നിമഞ്ജനം ചെയ്യുന്നതിനും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

പൊതുജനങ്ങള്‍ വിനായക ചതുര്‍ത്ഥി സ്വന്തം വീട്ടില്‍ തന്നെ ആഘോഷിക്കണം. വിനായക ചതുര്‍ത്ഥി ആഘോഷങ്ങള്‍ക്കായി സാധനങ്ങള്‍ വാങ്ങാന്‍ കടകളില്‍ പോകുന്നവര്‍ മാസ്‌ക് ധരിക്കണം. സാമൂഹിക അകലം പാലിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു. 

നിലവില്‍ ചെറിയ ക്ഷേത്രങ്ങളില്‍ ആരാധനയ്ക്ക് അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ കോവിഡ് രോഗവ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ ഇവിടങ്ങളിലും കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിനായക ചതുര്‍ത്ഥി റാലികള്‍ നിരോധിച്ച് തമിഴ്‌നാട് സര്‍ക്കാര്‍