വീട്ടുമുറ്റത്തെ കാര്‍ കത്തി നശിച്ചു, കാരണം എലികള്‍; ഞെട്ടല്‍ 

എന്‍ജിനിലെ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് സംഭവത്തിന് കാരണമെന്ന് പൊലീസ് പറയുന്നു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:05 am IST

റായ്പൂര്‍: വീടിനുമുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന കാര്‍ കത്തി നശിച്ചു. എന്‍ജിനിലെ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് സംഭവത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.

ഛത്തീസ്ഗണ്ഡിലെ ജാഷ്പൂരിലാണ് സംഭവം. വാഹനത്തിന്റെ ഫ്യൂസ് ബോക്‌സിനുള്ളിലെ ഇന്‍സുലേഷന്‍ വയറുകള്‍ എലി കരണ്ടതും തുടര്‍ന്നുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടുമാണ് തീപിടിത്തത്തിന് കാരണമെന്നാണ് പൊലീസിന്റെ നിഗമനം. അതേസമയം സ്ഥലത്ത് എലി ശല്യം വ്യാപകമാണെന്നും മറ്റ് ഉപകരണങ്ങളുടെ വയറുകളും എലികള്‍ കരണ്ട് നശിപ്പിക്കാറുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു.

ബുധനാഴ്ചയാണ് വിഷ്ണു സഹു എന്നയാളുടെ ഉടമസ്ഥതയിലുള്ള മാരുതി വാനിന് തീപിടിച്ചത്. വാഹനത്തിന്റെ എഞ്ചിനിലാണ് ഷോര്‍ട് സര്‍ക്യൂട്ട് ഉണ്ടായത്. വീടിന് മുമ്പിലൂടെ പോകുകയായിരുന്ന യാത്രക്കാരാണ് കാര്‍ കത്തുന്നത് ആദ്യം കണ്ടത്. ഇവര്‍ വീട്ടുടമസ്ഥനെ വിവരമറിയിക്കാന്‍ ശ്രമിച്ചെങ്കിലും നല്ല ഉറക്കത്തിലായിരുന്ന ഇയാളെ കാര്യമറിയിക്കാന്‍ സാധിച്ചില്ല. പിന്നീടാണ് കാറിന് തീപിടിച്ച വിവരം ഉടമസ്ഥന്‍ അറിയുന്നത്. തുടര്‍ന്ന് ഇയാള്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

വീട്ടുമുറ്റത്തെ കാര്‍ കത്തി നശിച്ചു, കാരണം എലികള്‍; ഞെട്ടല്‍