വോട്ടിന് പണം; ആര്‍കെ നഗര്‍ ഉപതെരഞ്ഞെടുപ്പ് റദ്ദാക്കി

വോട്ടര്‍മാരെ സ്വാധിനിക്കുന്നതിനായി ഭരണകക്ഷിയായ എഐഎഡിഎംകെ 89 കോടി രൂപ വോട്ടര്‍മാര്‍ക്കിടയില്‍ വിതരണം ചെയ്യുന്നതിനായി പദ്ധതിയിട്ടിരുന്നുവെന്ന് ആദായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു

Edited by :migrator
Last Updated :19 ജനുവരി 2024, 11:54 pm IST

ചെന്നൈ: തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ പണക്കൊഴുപ്പിനേയും, ക്രമക്കേടുകളേയും തുടര്‍ന്ന് ഏപ്രില്‍ 12ന് പ്രഖ്യാപിച്ചിരുന്ന ആര്‍കെ നഗറിലെ ഉപതെരഞ്ഞെടുപ്പ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ റദ്ദാക്കി. വോട്ടര്‍മാര്‍ക്ക് രാഷ്ട്രീയ പാര്‍ട്ടികള്‍ പണം നല്‍കിയെന്ന് വ്യക്തമായതോടെയാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ വോട്ടെടുപ്പ് റദ്ദാക്കിയത്. 

തമിഴ്‌നാട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രാജേഷ് ലക്കോനിയുമായും മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായും മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ നസിം സെയ്ദിയും തെരഞ്ഞെടുപ്പ് കമ്മിഷണര്‍ അചല്‍ കുമാര്‍ ജ്യോതിയും നടത്തിയ മാരത്തോണ്‍ ചര്‍ച്ചയ്‌ക്കൊടുവിലാണ് തെരഞ്ഞെടുപ്പ് റദ്ദാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനിച്ചത്. 

തെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് അനുകൂലമായി വോട്ട് ചെയ്യുന്നതിന് വോട്ടര്‍മാരെ സ്വാധിനിക്കുന്നതിനായി ഭരണകക്ഷിയായ എഐഎഡിഎംകെ 89 കോടി രൂപ വോട്ടര്‍മാര്‍ക്കിടയില്‍ വിതരണം ചെയ്യുന്നതിനായി പദ്ധതിയിട്ടിരുന്നുവെന്ന് ആദായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു. ഇതാണ് ഏപ്രില്‍ 12ന് നിശ്ചയിച്ചിരുന്ന തെരഞ്ഞെടുപ്പ് റദ്ദാക്കുന്നതിലേക്ക് തെരഞ്ഞെടുപ്പ് കമ്മിഷനെ എത്തിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

വോട്ടിന് പണം; ആര്‍കെ നഗര്‍ ഉപതെരഞ്ഞെടുപ്പ് റദ്ദാക്കി