
News Now
മരിച്ച സ്ത്രീ മാത്രമേ നിശബ്ദയായിരിക്കൂ: സിൽവിയ പ്ലാത്ത്
'അന്ന് പാഡ് ആരും കാണാതെ ന്യൂസ് പേപ്പറില് പൊതിഞ്ഞ് കൊണ്ടു പോയത് എനിക്കോർമയുണ്ട്; അതിൽ നിന്ന് നമ്മളൊരുപാട് മാറി'

ഇടുക്കിയിൽ ഹർത്താൽ; നെടുങ്കണ്ടത്തെ ജില്ലാ സ്കൂൾ കായികമേളയെ ഒഴിവാക്കി

മാസം പതിനായിരം രൂപയുടെ വരുമാനം ഉറപ്പാക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്; അറിയാം കെഎസ്എഫ്ഇ എഫ്ഡി

ന്യൂഡല്ഹി: മുതിര്ന്ന ബിജെപി നേതാവും എംപിയുമായ ശത്രുഘ്നന് സിന്ഹ കോണ്ഗ്രസില് ചേര്ന്നു. എഐസിസി ജനറല് സെക്രട്ടറി കെസി വേണുഗോപാലും വക്താവ് രണ്ദീപ് സുര്ജേവാലയും പങ്കെടുത്ത ചടങ്ങില്വെച്ചാണ് അദ്ദേഹം കോണ്ഗ്രസ് അംഗത്വം സ്വീകരിച്ചത്.
ദേശീയ പാര്ട്ടിയെന്ന യാഥാര്ഥ്യം പൂര്ണാര്ഥത്തില് ഉള്ക്കൊണ്ടാണ് താന് കോണ്ഗ്രസ് തെരഞ്ഞെടുത്തതെന്ന് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. സ്വാതന്ത്ര്യ സമരത്തില് പാര്ട്ടിയുടെ പങ്കും മഹാന്മാരായ നേതാക്കളുടെ മുന്കാല സാന്നിധ്യവും കോണ്ഗ്രസില് ചേരാന് പ്രേരിപ്പിച്ചതായും സിന്ഹ പറഞ്ഞു.
Delhi: Veteran actor and BJP MP Shatrughan Sinha joins Congress in presence of Congress General Secretary KC Venugopal and Randeep Surjewala pic.twitter.com/T1izPmSEEu
â ANI (@ANI) April 6, 2019
തൃണമൂലിലേക്ക് മമതാ ബാനര്ജിയും സമാജ്വാദി പര്ട്ടിയിലേക്ക് അഖിലേഷ് യാദവും ആംആദ്മി പാര്ട്ടിയിലേക്ക് അരവിന്ദ് കെജ്രിവാളും തന്നെ ക്ഷണിച്ചിരുന്നു. എന്നാല് നിലവിലെ സാഹചര്യത്തില് പാട്ന സാഹിബില് നിന്ന് കോണ്ഗ്രസ് സ്ഥാനാര്ത്ഥിയായി മത്സരിക്കാന് തീരുമാനിക്കുകായിരുന്നുവെന്നും സിന്ഹ വ്യക്തമാക്കി.
മുതിര്ന്ന നേതാക്കളായ എല്കെ അദ്വാനി, മുരളി മനോഹര് ജോഷി, അരുണ് ഷൂരി, യശ്വന്ത് സിന്ഹ എന്നിവരോട് ബിജെപി എടുത്ത സമീപനം തന്നെ ഏറെ നിരാശനാക്കി. അദ്വാനിക്കും ജോഷിക്കും പാര്ട്ടി സീറ്റ് നിഷേധിച്ചതും പ്രതിഷേധാര്ഹമായിരുന്നു. ഇതോടെയാണ് പാര്ട്ടി വിടാന് തീരുമാനമെടുത്തത് എന്നും അദ്ദേഹം പറഞ്ഞിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


