സണ്ണി ഡിയോളിന്റേത് ഉള്‍പ്പെടെ മൂന്നു പേരുടെ സ്ഥാനാര്‍ത്ഥി പട്ടികയാണ് ബിജെപി ഇന്ന് പ്രഖ്യാപിച്ചത്

Last Updated :20 January 2024, 7:59 am IST

News Now

ന്യൂഡല്‍ഹി: രാഷ്ട്രീയത്തില്‍ പ്രവേശിച്ച ബോളിവുഡ് നടന്‍ സണ്ണി ഡിയോള്‍ ബിജെപി സ്ഥാനാര്‍ത്ഥി. പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്റേയും റെയില്‍വേ മന്ത്രി പീയുഷ് ഗോയലിന്റേയും സാന്നിധ്യത്തില്‍ ബിജെപിയില്‍ ചേര്‍ന്ന സണ്ണി ഡിയോള്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പഞ്ചാബിലെ ഗുര്‍ദാസ്പൂര്‍ മണ്ഡലത്തില്‍ നിന്നുമാണ്  ജനവിധി തേടുന്നത്. സണ്ണി ഡിയോളിന്റേത് ഉള്‍പ്പെടെ മൂന്നു പേരുടെ സ്ഥാനാര്‍ത്ഥി പട്ടികയാണ് ബിജെപി ഇന്ന് പ്രഖ്യാപിച്ചത്.  ഹോഷിയാര്‍പൂര്‍, ചണ്ഡീഗഡ് എന്നി മണ്ഡലങ്ങളില്‍ നിന്ന് മത്സരിക്കുന്ന സോം പ്രകാശ്, കിറോണ്‍ ഖേര്‍ എന്നിവരാണ് മറ്റു രണ്ട് സ്ഥാനാര്‍ത്ഥികള്‍. 

പൂനെ എയര്‍പോര്‍ട്ടില്‍ വെച്ച് ബിജെപി അധ്യക്ഷന്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് സണ്ണി ഡിയോള്‍ ബിജെപിയില്‍ ചേര്‍ന്നത്. ബിജെപി തന്റെ കുടുംബമാണെന്നാണ് പാര്‍ട്ടിയില്‍ പ്രവേശനം നേടിയതിന് ശേഷം സണ്ണി ഡിയോള്‍ പറഞ്ഞത്. അച്ഛന്‍ ധര്‍മേന്ദ്രയ്ക്ക് ബിജെപി നേതാവ് അടല്‍ബിഹാറി വാജ്‌പെയുമായി ബന്ധമുള്ളതുപോലെ ഇന്ന് താനും മോദിജിയുമായി ചേരുകയാണ് എന്നാണ് താരം പറഞ്ഞത്. 'ബിജെപി എന്ന കുടുംബത്തിന് വേണ്ടി എന്തൊക്കെ ചെയ്യാന്‍ സാധിക്കുമോ അതെല്ലാം ഞാന്‍ ചെയ്യും. ഞാന്‍ ഒന്നും പറയുന്നില്ല. എന്റെ പ്രവര്‍ത്തനത്തിലൂടെ ഞാന്‍ കാണിച്ചു തരാം' - ബിജെപി ഓഫീസില്‍ മാധ്യമങ്ങളോട് താരം പറഞ്ഞത് ഇപ്രകാരമാണ്. അന്തരിച്ച വിനോദ് ഖന്നയുടെ മണ്ഡലമായിരുന്നു ഗുര്‍ദാസ്പൂര്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സണ്ണി ഡിയോള്‍ ഗുര്‍ദാസ്പൂര്‍ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി