സി.ബി.എസ്.ഇ റാങ്ക് ജേതാവ് കൂട്ടബലാത്സംഗത്തിന് ഇരയായി  

പെണ്‍കുട്ടി കോച്ചിംഗ് സെന്ററിലേക്ക് പോകുന്നതിനിടെയാണ് മൂന്ന് പേര്‍ ചേര്‍ന്ന് കാറില്‍ തട്ടിക്കൊണ്ടുപോയത്

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 12:18 am IST
Edited by :migrator

ഗുരുഗ്രാം: സി.ബി.എസ്.ഇ പരീക്ഷയ്ക്ക് ഉന്നത വിജയം നേടി രാഷ്ട്രപതിയില്‍ നിന്ന് പുരസ്‌കാരത്തിന് അര്‍ഹയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കി. ഹരിയാനയിലെ രെവാരി ഗ്രാമവാസിയായ 19 കാരിയെ ആണ് ഒരു സംഘം അക്രമികള്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. ഹരിയാനയിലെ മഹേന്ദ്രഹര്‍ ജില്ലയില്‍ വ്യാഴാഴ്ചയായിരുന്നു സംഭവം.  

രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടി കോച്ചിംഗ് സെന്ററിലേക്ക് പോകുന്നതിനിടെയാണ് മൂന്ന് പേര്‍ ചേര്‍ന്ന് കാറില്‍ തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് അടുത്തുള്ള ഒരു പാടത്തേക്ക് കൊണ്ടുപോകുകയായിരുന്നെന്ന് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി. അവിടെ വെച്ച് വേറെ കുറെ പേര്‍ കൂടി അക്രമിസംഘത്തിനൊപ്പം ചേര്‍ന്നു. ബലാത്സംഗത്തിന് ശേഷം പെണ്‍കുട്ടിയെ അടുത്തുള്ള ബസ് സ്റ്റാന്റിന് സമീപം ഉപേക്ഷിച്ച് ഇവര്‍ കടന്നുകളഞ്ഞു. അക്രമികള്‍ എല്ലാവരും തന്റെ ഗ്രാമത്തിലുള്ളവരാണെന്നും പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു.

അതേസമയം, പരാതിയില്‍ കേസെടുക്കാനോ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാനോ പൊലീസ് തയ്യാറായില്ലെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആരോപിച്ചു. പരാതിയുമായി തങ്ങള്‍ പൊലീസ് സ്റ്റേഷമുകള്‍ കയറിയിറങ്ങുകയാണ്. ഇതിനിടെ കേസ് നല്‍കരുതെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ ഭീഷണിപ്പെടുത്തിയെന്നും ബന്ധുക്കള്‍ വ്യക്തമാക്കി. അതേസമയം, പെണ്‍കുട്ടിയുടെ പരാതിയില്‍ സീറോ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

സി.ബി.എസ്.ഇ റാങ്ക് ജേതാവ് കൂട്ടബലാത്സംഗത്തിന് ഇരയായി