സൗജന്യ പാചകവാതക കണക്ഷനും ആധാര്‍

ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവര്‍ക്ക് ലഭിക്കുന്ന പാചക വാതക കണക്ഷനും ആധാര്‍ വേണം. 

Edited by :migrator
Last Updated :19 ജനുവരി 2024, 11:54 pm IST

ന്യൂഡെല്‍ഹി: ഇതി മുതല്‍ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവര്‍ക്ക് ലഭിക്കുന്ന പാചക വാതക കണക്ഷനും ആധാര്‍ വേണം. സൗജന്യ പാചകവാതക കണക്ഷന് അപേക്ഷിക്കണമെങ്കില്‍ മേയ് 31നകം ആധാര്‍ രജിസ്‌ട്രേഷന്‍ നടത്തണം. അല്ലാത്ത പക്ഷം അവസരം നഷ്ടപ്പെടും. 

പ്രധാന മന്ത്രി ഉജ്വല യോജന പ്രകാരമാണ് ബിപിഎല്‍കാര്‍ക്ക് സൗജന്യ പാചകവാതക കണക്ഷന്‍ ലഭ്യമാക്കുന്നത്. സര്‍ക്കാര്‍ പദ്ധതി പ്രകാരം 2019 ആകുമ്പോഴേക്കും ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള അഞ്ച് കോടി കുടുംബങ്ങള്‍ക്ക് എല്‍പിജി കണക്ഷന്‍ നല്‍കാനാണ് തീരുമാനം. 

കുട്ടികള്‍ക്ക് ഉച്ചഭക്ഷണം ഉള്‍പ്പെടെയുള്ള നാല്‍പ്പതോളം പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയതിനു പിന്നാലെയാണ് സൗജന്യ എല്‍പിജി കണക്ഷനും ആധാര്‍ നിര്‍ബന്ധമാക്കുന്ന നിര്‍ദേശം വരുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

സൗജന്യ പാചകവാതക കണക്ഷനും ആധാര്‍