കഴിഞ്ഞ ഒരു മാസത്തിനിടയില്‍ മൂന്നാം തവണയാണ് ഷട്ടര്‍ തുറക്കുന്നത്.

Last Updated :20 January 2024, 12:16 am IST

News Now

കൂരാച്ചുണ്ട്: കനത്ത മഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ കക്കയം ഡാമിന്റെ ഷട്ടറും തുറന്നു. ഡാമിന്റെ പരമാവധി സംഭരണ ശേഷിയായ വെള്ളത്തിന്റെ അളവ് 2487 അടിയെത്തിയതോടെ ഇന്നലെ വൈകിട്ട് 3.15 നാണ് ഡാം ഷട്ടര്‍ കാല്‍ അടി തുറന്നത്. കഴിഞ്ഞ ഒരു മാസത്തിനിടയില്‍ മൂന്നാം തവണയാണ് ഷട്ടര്‍ തുറക്കുന്നത്.

2014നു ശേഷം ആദ്യമായാണ് ജലനിരപ്പില്‍ ഈ തോതിലുളള വര്‍ധന. നാലു വര്‍ഷത്തിനുശേഷമാണ് ഇത്തവണ ഷട്ടര്‍ തുറന്ന് വെളളം പുറത്തേക്കൊഴുക്കുന്നത്. ഡാമില്‍ ലഭ്യമാകുന്ന വെള്ളം ഉപയോഗിച്ച് പരമാവധി വൈദ്യുതോല്‍പാദനം നടക്കുന്നതായി കെഎസ്ഇബി അധികൃതര്‍ അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics

കക്കയം ഡാമിന്റെ ഷട്ടര്‍ തുറന്നു