ഇന്നു മുതല്‍ കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്

Last Updated :20 January 2024, 8:00 am IST

News Now

തിരുവനന്തപുരം: ഇന്നു മുതല്‍ കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.ഇന്ന് വൈകുന്നേരം 5.30 മുതൽ  നാളെ രാത്രി 11.30 വരെ കേരള, തമിഴ്നാട്, കർണാടക, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ തീരത്തോട് ചേർന്നുള്ള കടൽ പ്രക്ഷുബ്ധമാവാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നത്. 

1.5 മുതൽ 2 മീറ്റർ വരെ ഉയരത്തിലുള്ള ശക്തമായ തിരമാലയ്ക്ക് സാധ്യതയുണ്ട്. മത്സ്യ തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പിൽ പറയുന്നു. മത്സ്യ ബന്ധന വള്ളങ്ങൾ കടലിൽ പോകരുതെന്നും  തീരപ്രദേശങ്ങളിൽ വിനോദ സഞ്ചാരത്തിന് പോകുന്നവർ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കടൽ പ്രക്ഷുബ്ധമാകാൻ സാധ്യത; മുന്നറിയിപ്പ്