കായംകുളം ന​ഗരസഭാ പരിധിയിൽ രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍

Last Updated :20 January 2024, 12:19 am IST

News Now

ആലപ്പുഴ: കായംകുളം ന​ഗരസഭയിൽ ഉണ്ടായ കയ്യാങ്കളിയിൽ പ്രതിഷേധിച്ച് യുഡിഎഫ് ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി. കായംകുളം ന​ഗരസഭാ പരിധിയിൽ രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. നഗരസഭാ കൗണ്‍സില്‍ യോഗത്തിനിടെ യുഡിഎഫ് അംഗങ്ങള്‍ക്ക് മര്‍ദനമേറ്റെന്ന് ആരോപിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. 

സെന്‍ട്രല്‍ പ്രൈവറ്റ് ബസ്റ്റാന്‍ഡിനു സമീപം സ്ഥലമെടുക്കുന്നതുമായി ബന്ധപ്പെട്ട വിഷയവുമായി ബന്ധപ്പെട്ട് ഇന്നലെ നഗരസഭാ കൗണ്‍സില്‍ യോഗത്തിൽ നടന്ന ചര്‍ച്ച വാക്കേറ്റത്തിലേക്കും സംഘര്‍ഷത്തിലേക്കും വഴിമാറുകയായിരുന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് നഗരസഭാ ചെയര്‍പേഴ്‌സണ്‍ ആര്‍ ഗിരിജ, ഷാമില അനിമോന്‍, ജലീല്‍ എസ് പെരുമ്പളത്ത്,ശശികല , അജയന്‍ എന്നിവരുള്‍പ്പടെയുള്ള എല്‍ഡി എഫ് അംഗങ്ങള്‍ക്കും, പ്രതിപക്ഷ അംഗങ്ങളായ ഷിജിന നാസര്‍, ഷാനവാസ് എന്നിവര്‍ക്കുമാണ് പരിക്കേറ്റത്. ഇവരെ കായംകുളം താലുക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics

കായംകുളത്ത് യുഡിഎഫ് ഹർത്താൽ തുടങ്ങി