വയനാട്ടിലേക്ക് വിനോദയാത്ര പോയി തിരിച്ച് വരികയായിരുന്നു സംഘം.

Last Updated :20 January 2024, 7:58 am IST

News Now

പാല: പാലാ- തൊടുപുഴ റോഡില്‍ കാര്‍ മരത്തില്‍ ഇടിച്ച് അഞ്ച് മരണം. മാനത്തൂര്‍ പള്ളിക്ക് സമീപമാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് സമീപത്തുള്ള വീട്ടിലേക്ക് കയറുകയായിരുന്നു. പരിക്കേറ്റ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

കാടനാട് സ്വദേശികളാണ് മരിച്ച അഞ്ച് പേരും. വിഷ്ണുരാജ് (27), ജോബിന്‍ കെ ജോര്‍ജ് (28), പ്രമോദ് സോമന്‍ (27), സുധി ജോര്‍ജ്, ഉല്ലാസ് എന്നിവരാണ് മരിച്ചത്. പരിക്കേറ്റ പ്രഭാത് മലയില്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. 

വയനാട്ടിലേക്ക് വിനോദയാത്ര പോയി തിരിച്ച് വരികയായിരുന്നു സംഘം. ആറ് പേര്‍ ആയിരുന്നു കാറിലുണ്ടായിരുന്നത്. ഇതില്‍ മൂന്ന് പേര്‍ ഇടിയുടെ ആഘാതത്തില്‍ കാറിന് പുറത്തേക്ക് തെറിച്ച് പോയി. കാര്‍ വെട്ടിപ്പൊളിച്ചാണ് അകത്തുള്ളവരെ പുറത്തെടുത്തത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോട്ടയത്ത് കാര്‍ മരത്തില്‍ ഇടിച്ച് അഞ്ച് മരണം