കോവിഡ്; ഡൽഹിയിൽ ഒരു മലയാളി കൂടി മരിച്ചു

Last Updated :20 January 2024, 8:25 am IST

News Now

ന്യൂഡൽഹി: ഡൽഹിയിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിയായ പിഡി വർഗീസ് ആണ് മരിച്ചത്.  ശ്രീനിവാസ്പുരിയിലാണ് വർ​ഗീസ് താമസിച്ചിരുന്നത്. ഫരീദാബാദിലെ ഏഷ്യൻ ആശുപത്രിയിൽ കോവിഡ് ബാധിതനായി ചികിത്സയിലിരിക്കെയാണ് അന്ത്യം.

ഡൽഹിയിൽ കോവിഡ് രോഗികളുടെ എണ്ണം ദിവസേന വർധിക്കുകയാണ്. മലയാളികളടക്കം നിരവധിപ്പേർക്കാണ് ഡൽ​ഹിയിൽ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. രോഗം സ്ഥിരീകരിച്ചവരിൽ പലരും ആരോഗ്യ പ്രവർത്തകരാണെന്നത് സ്ഥിതിഗതികൾ കൂടുതൽ ഗുരുതരമാക്കുന്നു.

ആശുപത്രികൾ രോഗികളെക്കൊണ്ട് നിറയുന്ന പശ്ചാത്തലത്തിൽ സ്റ്റേഡിയങ്ങൾ ഏറ്റെടുത്ത് താത്കാലിക ആശുപത്രികളാക്കാനുള്ള തയ്യാറെടുപ്പിലാണ് ഡൽഹി സർക്കാർ. സ്റ്റേഡിയങ്ങൾ ഏറ്റെടുക്കാൻ വിദ​ഗ്ധ സമിതി സർക്കാരിന് ശുപാർശ  നൽകിയിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോവിഡ്; ഡൽഹിയിൽ ഒരു മലയാളി കൂടി മരിച്ചു