
News Now
പ്രവാസികള്ക്ക് ആശ്വാസം; കോഴിക്കോടേക്ക് പുതിയ സര്വീസുകള് പ്രഖ്യാപിച്ച് സലാം എയര്

'പത്ത് പതിനഞ്ച് വർഷം കൂടി ജീവിക്കും എന്ന് പറഞ്ഞു' അദ്ദേഹം ഏറ്റവും സന്തോഷത്തോടെ ഇരുന്നപ്പോൾ ദൈവം അങ്ങ് വിളിച്ചു'; വിതുമ്പലോടെ രജനികാന്ത്

UPI വഴി പണം തെറ്റായ അക്കൗണ്ടിലേക്ക് അയച്ചോ? ഉടൻ എന്തു ചെയ്യണം?
മുടി വളരാനും താരൻ അകറ്റാനും കറിവേപ്പില മാസ്ക്, തയ്യാറാക്കേണ്ടത് ഇങ്ങനെ

കൊച്ചി : പുതുവർഷ ദിനത്തിൽ സംസ്ഥാനത്തുണ്ടായ വ്യത്യസ്ത വാഹനാപകടങ്ങളിൽ അഞ്ചുപേർ മരിച്ചു. കോഴിക്കോട് ചേളന്നൂരില് ഉണ്ടായ വാഹനാപകടത്തില് രണ്ടു പേര് മരിച്ചു. വൈദ്യുതിത്തൂണില് ബൈക്കിടിച്ചാണ് അപകടം. നിജിന്(21), അഭിഷേക്(21) എന്നിവരാണ് മരിച്ചത്. പുലര്ച്ചെ ഒന്നരയോടെയായിരുന്നു അപകടം. ബൈക്കിൻെറ നിയന്ത്രണം തെറ്റിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഇരുവരും പുതുവത്സരാഘോഷം കഴിഞ്ഞ് മടങ്ങുകയായിരുന്നോ എന്ന കാര്യം പൊലീസ് പരിശോധിച്ചു വരികയാണ്.
ആലപ്പുഴ കലവൂരിൽ ദേശീയ പാതയിൽ പുതുവത്സര പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ യുവദമ്പതികൾ മരിച്ചു. ബൈക്കിൽ കാറിടിച്ചായിരുന്നു അപകടം. വണ്ടാനം പറമ്പിപള്ളി തെക്കേതിൽ സനീഷ് (23), ഭാര്യ രേഷ്മ രമേശ് (മീനു 23) ആണ് മരിച്ചത്.പുലർച്ചേ നാല് മണിക്കായിരുന്നു അപകടം.
കൊച്ചിയിൽ പുതുവത്സരാഘോഷം കഴിഞ്ഞു മടങ്ങുകയായിരുന്ന ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ എതിരെ വന്ന കാറിടിക്കുകയായിരുന്നു. രണ്ടു പേരും സംഭവസ്ഥലത്ത് വെച്ചുതന്നെ മരിക്കുകയായിരുന്നു. തൃശൂർ വാളൂരിൽ സൈക്കിളിൽ വാഹനം ഇടിച്ച് വിദ്യാർത്ഥി മരിച്ചു. വാളൂർപറമ്പിൽ ആൽവിനാണ് മരിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


