കയര്‍ത്ത് സംസാരിച്ച് താര എംഎല്‍എമാരായ മുകേഷും കെ.ബി. ഗണേഷ്‌കുമാറും

Last Updated :19 January 2024, 11:56 pm IST

News Now

കൊച്ചി: അമ്മ ജനറല്‍ ബോഡി യോഗത്തിനുശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കുനേരെ കയര്‍ത്ത് സംസാരിച്ച് താര എംഎല്‍എമാരായ മുകേഷും കെ.ബി. ഗണേഷ്‌കുമാറും.
ജനറല്‍ബോഡി യോഗതീരുമാനങ്ങള്‍ അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റ് എംപി വിശദമാക്കിയതിനു പിന്നാലെ മാധ്യമങ്ങള്‍ നടി ആക്രമിക്കപ്പെട്ട സംഭവവും നടന്‍ ദിലീപിനെ ചോദ്യം ചെയ്തതും ജനറല്‍ബോഡി യോഗത്തില്‍ ചര്‍ച്ച ചെയ്‌തോ എന്നതിനെക്കുറിച്ച് പലകുറി ചോദ്യങ്ങളുന്നയിച്ചപ്പോഴാണ് മുകേഷ് എംഎല്‍എ ആദ്യം കയര്‍ത്തു സംസാരിച്ചത്. അനാവശ്യ ചോദ്യങ്ങള്‍ ചോദിക്കരുതെന്ന് പറഞ്ഞായിരുന്നു മുകേഷിന്റെ രോഷം. പ്രശ്‌നങ്ങളുണ്ടാക്കുന്നത് മാധ്യമങ്ങളാണെന്നും മുകേഷ് പറഞ്ഞു. ഈ സമയത്ത് പത്രസമ്മേളനഡയസില്‍ പിന്നില്‍ ഇരുന്നവര്‍വരെ കൈയ്യടിച്ചും കൂക്കിവിളിച്ചും ബഹളംവയ്ക്കുകയും ചെയ്തു. തുടര്‍ന്ന് വിശദീകരിക്കുന്നതിനിടെ കെ.ബി. ഗണേഷ്‌കുമാര്‍ എംഎല്‍എ നിങ്ങള്‍ വിചാരിക്കുന്നതുപോലെ എത്രതവണ കോലിട്ട് കുത്തിയാലും ഞങ്ങളുടെ അംഗങ്ങളെ തള്ളിപ്പറയില്ലെന്നും മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്ത് പെരുപ്പിക്കേണ്ടെന്നും പറഞ്ഞു.
ദിലീപ് നടിയ്‌ക്കെതിരെ നേരത്തെ നടത്തിയ പരാമര്‍ശം ചിലര്‍ വളച്ചൊടിക്കുകയായിരുന്നുവെന്നും അഥവാ ആര്‍ക്കെങ്കിലും വേദനിച്ചിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നതായും പറഞ്ഞു. ഇതിനിടെ വാര്‍ത്താസമ്മേളനം അവസാനിച്ചതായി മണിയന്‍പിള്ള രാജു പറഞ്ഞിരുന്നു. ദേവന്‍, ഇന്നസെന്റ്, ഇടവേള ബാബു എന്നിവരാണ് ഡയസില്‍ നിന്ന് പിന്നീട് സംസാരിച്ചത്. എന്നാല്‍ മമ്മൂട്ടിയും മോഹന്‍ലാലും ഡയസില്‍ ഇരിപ്പുറപ്പിച്ചിരുന്നുവെങ്കിലും ഒന്നും മിണ്ടാതെയിരുന്നു.

Related Article

പ്രതികളെ പൊലീസ് പിടിച്ചിട്ടുണ്ട്, അനാവശ്യ പ്രതികരണങ്ങള്‍ക്കില്ലെന്ന് അമ്മ

നടി ആക്രമിക്കപ്പെട്ട സംഭവം യോഗത്തില്‍ ഉന്നയിച്ചെന്നും ഇക്കാര്യം ചര്‍ച്ച ചെയ്തില്ലെന്നും റീമ കല്ലിങ്കല്‍

ആക്രമിക്കപ്പെട്ട നടിക്കെതിരായ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് ദിലീപ്

ദിലീപ് ചോദ്യം ചെയ്യലുമായി സഹകരിച്ചില്ല; മണിക്കൂറുകളോളം മൊഴിയെടുക്കല്‍ നീണ്ടതിങ്ങനെ

ചോദ്യങ്ങള്‍ അവസാനിച്ചിട്ടില്ല; ദിലീപിനേയും നാദിര്‍ഷായേയും വീണ്ടും ചോദ്യം ചെയ്യും

തന്റെ പരാതിയെക്കുറിച്ചു മാത്രമല്ല, കേസുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ചോദിച്ചു: ദിലീപ്

ആരോഗ്യകരമായ ചര്‍ച്ചയാണ് അമ്മയില്‍ പ്രതീക്ഷിക്കുന്നതെന്ന് രമ്യാനമ്പീശന്‍

വിതുര കേസില്‍ ജഗതിയെ വേട്ടയാടിയത് ഓര്‍ക്കണമെന്ന് സിദ്ദിഖ്

നടിയുമായി സൗഹൃദത്തിലല്ലെന്ന് ദിലീപ്; മൊഴികള്‍ ഒത്തുനോക്കി പൊലീസ്; ദിലീപിന്റെ റിയല്‍ എസ്റ്റേറ്റ് ബന്ധങ്ങളെപ്പറ്റിയും ചോദിച്ചറിഞ്ഞു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Samakalika Malayalam - Latest Kerala News, Malayalam News, Politics