ചെങ്കോട്ട പെരിയപിളൈള വളസിയിലാണ് സംഭവം

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:03 am IST

News Now

കൊല്ലം: വെളളം വറ്റിയ കിണറ്റില്‍ സ്ഥലം ഉടമ നടത്തിയ പരിശോധനയില്‍ കണ്ടത് ഏറെപ്പഴക്കമില്ലാത്ത എട്ടു ബൈക്ക്. നാട്ടില്‍ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ് സംഭവം.

ചെങ്കോട്ട പെരിയപിളൈള വളസിയിലാണ് സംഭവം. തെങ്ങിന്‍തോട്ടം നനയ്ക്കുന്നതിന് ഉപയോഗിക്കുന്ന കിണറ്റിലാണ് ബൈക്കുകള്‍ കണ്ടെത്തിയത്. റോഡരികിലുളള കിണറ്റില്‍ നിന്ന് 200 മീറ്റര്‍ അകലെയാണ് തോട്ടം. എന്നും കിണറ്റില്‍ നിന്ന് വെളളം എടുക്കാറുണ്ട്. അടുത്തിടെ വെളളം തീരെ കുറഞ്ഞതോടെയാണ് ഉടമ കിണര്‍ പരിശോധിച്ചത്.

ബൈക്കുകള്‍ കണ്ടതോടെ ഉടന്‍ ചെങ്കോട്ട പൊലീസിനെ വിവരമറിയിച്ചു. പൊലീസെത്തി ബൈക്കുകള്‍ കരയ്ക്ക് കയറ്റി. ബൈക്കുകളുടെ രജിസ്‌ട്രേഷന്‍ നമ്പര്‍ ഉപയോഗിച്ച് ഉടമകളെ കണ്ടെത്താനുളള ശ്രമത്തിലാണ് പൊലീസ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വെളളം വറ്റിയ കിണറ്റില്‍ എട്ട് ബൈക്ക്; ഞെട്ടല്‍