​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് മുതൽ കാലിക്കറ്റ് സർവകലാശാലയിൽ; കനത്ത സുരക്ഷ

ക്യാമ്പസുകളിൽ കാലു കുത്താൻ അനുവദിക്കില്ലെന്ന എസ്എഫ്ഐ വെല്ലുവിളി നിലനിൽക്കുന്നതിനാൽ കനത്ത സുരക്ഷയാണ് കൊണ്ടോട്ടി പൊലീസ് ഒരുക്കിയിട്ടുള്ളത്

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍/ഫയല്‍
Last Updated :22 January 2024, 7:50 pm IST

കോഴിക്കോട്: എസ്എഫ്ഐ പ്രതിഷേധം നിലനിൽക്കെ ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് വൈകീട്ട് കാലിക്കറ്റ് സർവകലാശാലയിൽ എത്തും. ക്യാമ്പസിലെ വിവിഐപി ​ഗസ്റ്റ് ഹൗസിലാണ് ​ഗവർണർ തങ്ങുക. 

ക്യാമ്പസുകളിൽ കാലു കുത്താൻ അനുവദിക്കില്ലെന്ന എസ്എഫ്ഐ വെല്ലുവിളി നിലനിൽക്കുന്നതിനാൽ കനത്ത സുരക്ഷയാണ് കൊണ്ടോട്ടി പൊലീസ് ഒരുക്കിയിട്ടുള്ളത്. കൊണ്ടോട്ടി ഡിവൈഎസ്പിക്കാണ് സുരക്ഷാ ചുമതല. 

ഇന്ന് വൈകീട്ട് 6.30നു കരിപ്പൂരിൽ വിമാനം ഇറങ്ങുന്ന ​ഗവർണർ റോഡ‍് മാർ​ഗം സർവകലാശാല ക്യാമ്പസിലെത്തും. നാളെ രാവിലെ സാദഖ് അലി ശിഹാബ് തങ്ങളുടെ മകന്റെ വിവാഹ സത്കാരത്തിൽ പങ്കെടുക്കാൻ അദ്ദേഹം കോഴിക്കോട്ടേയ്ക്ക് പോകും. 

18നു സർവകലാശാല സെമിനാർ ഹാളിൽ നടക്കുന്ന പരിപാടിയാണ് അദ്ദേഹത്തിന്റെ ഔദ്യോ​ഗിക പരിപാടി. മൂന്ന് ദിവസം ​ഗവർണർ സർവകലാശാല ക്യാമ്പസിലുണ്ടാകും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്കോ. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

​Governor Arif Muhammad Khan in Calicut University from today; Heavy security