അമ്മയ്ക്കൊപ്പം ട്യൂഷൻ ക്ലാസിൽ പോകുമ്പോൾ സ്കൂട്ടറിൽ ടോറസ് ഇടിച്ചു, പത്താം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു

പ്രമാടം നേതാജി ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനിയാണ്

ജെസ്ന ജെയ്സൺ
Edited by :migrator
Last Updated :20 ജനുവരി 2024, 9:23 am IST

പത്തനംതിട്ട: സ്കൂട്ടറിൽ ടോറസ് ഇടിച്ച് പത്താം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു. അങ്ങാടിക്കൽ ജയ്സൺ - ഷീബ ദമ്പതികളുടെ മകൾ ജെസ്ന ജെയ്സൺ (15) ആണ് മരിച്ചത്.

പ്രമാടം നേതാജി ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനിയാണ്.  അമ്മ ഷീബയ്ക്കൊപ്പം ട്യൂഷൻ ക്ലാസിലേക്ക് പോകുമ്പോൾ രാവിലെ ഏഴ് മണിയോടെ പത്തനംതിട്ട വള്ളിക്കോട് - വകയാർ റോഡിലെ കൊച്ചാലുംമൂട് ജംഗ്ഷനിൽ വെച്ചായിരുന്നു അപകടം. 

എതിർ ദിശയിൽ നിന്നും അമിത വേഗതയിൽ എത്തിയ ടോറസ് ഇരുവരും സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. റോഡിലേക്ക് തലയടിച്ച് വീണ ജെസ്നയെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമ്മ ഷീബയ്ക്ക് നിസ്സാര പരിക്കുകളാണുള്ളത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now