ഹരിപ്പാട്ട് പത്താം ക്ലാസുകാരിയെ ബന്ധുക്കള്‍ പീഡനത്തിന് ഇരയാക്കി; രണ്ടുപേര്‍ അറസ്റ്റില്‍; രണ്ടുപേര്‍ ഒളിവില്‍

വീയപുരം സ്വദേശിയായ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ് പീഡനത്തിന് ഇരയായത്.

KERALA POLICE
Kerala policefile
Edited by :Sujith
Last Updated :17 ജൂൺ 2026, 3:48 pm IST

ആലപ്പുഴ: ഹരിപ്പാട്ട് പതിനഞ്ചുവയസുകാരി പീഡനത്തിന് ഇരയായി. മൂന്ന് ബന്ധുക്കള്‍ ഉള്‍പ്പടെ നാലുപേര്‍ക്കെതിരെ പൊലിസ് കേസ് എടുത്തു. രണ്ടുപേരെ അറസ്റ്റ് ചെയ്തതായും രണ്ട് പേര്‍ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു.

വീയപുരം സ്വദേശിയായ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ് പീഡനത്തിന് ഇരയായത്. കഴിഞ്ഞ ദിവസം പെണ്‍കുട്ടി സുഹൃത്തിനൊപ്പം ആലപ്പുഴയിലെ വിനോദസഞ്ചാര കേന്ദ്രത്തില്‍ പോയിരുന്നു. ഇതിന് പിന്നാലെ പെണ്‍കുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയെയും സുഹൃത്തിനെയും കണ്ടത്തി.

പൊലീസ് ചോദ്യം ചെയ്യുന്നതിനിടെയാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായ വിവരം പറയുന്നത് പെണ്‍കുട്ടിയെ പീഡിപ്പിച്ച മൂവരും പെണ്‍കുട്ടിയുടെ അടുത്ത ബന്ധുക്കളാണ്. പെണ്‍കുട്ടി അച്ഛന്റെ കൂടെയാണ് താമസം. അമ്മ ഒപ്പമില്ലെന്നാണ് വിവരം. അറസ്റ്റിലായ പ്രതികളെ റിമാന്‍ഡ് ചെയ്തതയാണ് പൊലീസ് പറഞ്ഞു.

News Now

Summary

10th Grade Girl Abused by Relatives in Haripad; Two Arrested, Two Absconding

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates