11 പുതിയ ഹോട്സ്പോട്ടുകൾ; 15 പ്രദേശങ്ങളെ ഒഴിവാക്കി; ആകെ 660

Last Updated :20 January 2024, 8:31 am IST

News Now

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 11 പുതിയ ഹോട്സ്പോട്ടുകളാണുള്ളത്. 15 പ്രദേശങ്ങളെ ഹോട്സ്പോട്ടിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 660 ഹോട്സ്പോട്ടുകളാണുള്ളത്.

കോട്ടയം ജില്ലയിലെ ഭരണങ്ങാനം (കണ്ടെയ്ൻമെന്റ് സോൺ വാർഡ് 7), തലയോലപ്പറമ്പ് (2), കങ്ങഴ (9), എറണാകുളം ജില്ലയിലെ ആമ്പല്ലൂർ (സബ് വാർഡ് 14), മുളന്തുരുത്തി (സബ് വാർഡ് 9, 13), പാറക്കടവ് (സബ് വാർഡ് 17), തൃശൂർ ജില്ലയിലെ എടത്തുരുത്തി (15), ചേലക്കര (11), പത്തനംതിട്ട ജില്ലയിലെ തോട്ടപ്പുഴശേരി (സബ് വാർഡ് 6, 13), ഇടുക്കി ജില്ലയിലെ ചക്കുപള്ളം (സബ് വാർഡ് 2, 13, 14), വയനാട് ജില്ലയിലെ മൂപ്പൈനാട് (സബ് വാർഡ് 4) എന്നിവയാണ് പുതിയ ഹോട്സ്പോട്ടുകൾ.

സംസ്ഥാനത്ത് ഇന്ന് 8764 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 21 പേരാണ് ഇന്ന് മരിച്ചത്. ഇതോടെ ആകെ മരണം 1046 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 36 പേർ വിദേശ രാജ്യങ്ങളിൽനിന്നും 85 പേർ മറ്റ് സംസ്ഥാനങ്ങളിൽനിന്നും വന്നതാണ്. 8039 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 528 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

11 പുതിയ ഹോട്സ്പോട്ടുകൾ; 15 പ്രദേശങ്ങളെ ഒഴിവാക്കി; ആകെ 660